UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 24 സീറ്റില്‍, എന്‍സിപിക്ക് 20

54 ചെറു കക്ഷികളും സഖ്യത്തിലുണ്ട്. അതേസമയം സിപിഎം സഖ്യത്തിലില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റില്‍ കോണ്‍ഗ്രസ് 24 സീറ്റുകളിലും എന്‍സിപി 20 സീറ്റുകളിലും മത്സരിക്കും. 54 ചെറു കക്ഷികളും വിശാല സഖ്യത്തിലുണ്ട്. രണ്ട് ചെറു കക്ഷികള്ക്ക് മാത്രമേ സീറ്റ് കൊടുത്തിട്ടുള്ളൂ. അതേസമയം സിപിഎം സഖ്യത്തിലില്ല. ബിജെപി – ശിവസേന സഖ്യം നേരത്തെ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലുമാണ് മത്സരിക്കുന്നത്.

മൊത്തം 26 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്‍സിപിക്ക് 22ഉം. ഇതില്‍ രണ്ട് വീതം സീറ്റുകള്‍ ഇരു പാര്‍ട്ടികളും ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സംഗ്ലിയും പാല്‍ഗഡും കോണ്‍ഗ്രസ് വിട്ടുകൊടുത്തു. രാജു ഷെട്ടിയുടെ സ്വാഭിമാന പക്ഷ സംഗ്ലിയിലും ഹിതേന്ദ്ര താക്കൂറിന്റെ ബഹുജന്‍ വികാസ് അഘാദി പാല്‍ഗഡിലും മത്സരിക്കും. എന്‍സിപി തങ്ങളുടെ ഹത്കാനംഗലെ സീറ്റ് സ്വാഭിമാന പക്ഷയ്ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. അമരാവതി സീറ്റ് സ്വതന്ത്ര എംഎല്‍എ രവി റാണയുടെ ഭാര്യ നവനീത് കൌറിനും. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി – ശിവസേന സഖ്യം 41 സീറ്റ് നേടിയിരുന്നു. അതേസമയം പാല്‍ഗഡ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചപ്പോള്‍ ഭണ്ഡാര ഗോണ്ടിയ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – എന്‍സിപി സഖ്യം ജയിച്ചിരുന്നു.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ ദിന്‍ദോരിയില്‍ ഇത്തവണ കേന്ദ്ര കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ ഒരേയൊരു എംഎല്‍എയുമായ ജീവപാണ്ഡു ഗാവിറ്റിനെ മത്സരിപ്പിക്കാന്‍ സിപിഎം എന്‍സിപിയുമായി ചര്‍ച്ച നടത്തിയെങ്കില്‍ ചര്‍ച്ച വിജയമായില്ല. സിപിഎം ഒറ്റയ്ക്ക് മത്സരിച്ചേക്കും. ആദിവാസി മേഖലയിലുള്ള മണ്ഡലം സിപിഎമ്മിന് സ്വാധീനമുള്ളയിടമാണ്. 1991ലാണ് സിപിഎം മഹാരാഷ്ട്രയില്‍ അവസാനമായി ലോക്‌സഭ സീറ്റ് ജയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍