UPDATES

ട്രെന്‍ഡിങ്ങ്

രാഹുലിന് വധ ഭീഷണിയെന്ന് കോണ്ഗ്രസ്; ആശങ്ക തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഏഴ് തവണ ഇത്തരത്തില്‍ രാഹുലിനെ ലക്ഷ്യം വച്ചു എന്നാണ് പറയുന്നത്.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ലേസര്‍ തോക്ക് ഉപയോഗിച്ച് രാഹുലിനെ ലക്ഷ്യം വച്ചു എന്നാണ് ആരോപണം. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏഴ് തവണ ഇത്തരത്തില്‍ രാഹുലിനെ ലക്ഷ്യം വച്ചു എന്നാണ് പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതൊരു സ്‌നിപ്പര്‍ തോക്കാകാം എന്ന് കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നല്‍കി.

ഇന്നലെയാണ് രാഹുല്‍ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വയനാട്ടില്‍ ഏപ്രില്‍ നാലിന് രാഹുല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. വയനാട്ടില്‍ ഏപ്രില്‍ 23നും അമേഠിയില്‍ മേയ് 19നുമാണ് വോട്ടെടുപ്പ്. ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിക്ക് മേല്‍ പച്ച നിറത്തിലുള്ള ലേസര്‍ രശ്മി പതിച്ചത്. രാഹുലിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും സുരക്ഷ ശക്തമാക്കാനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ദിര, രാജീവ് വധങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അഹമ്മദ് പട്ടേല്‍, ജയറാം രമേഷ്, രണ്‍ദീപ് സിംഗ് സൂര്‍ജെവാല എന്നിവരാണ് പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയാണ് എന്ന് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ രാഹുല്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായ യന്ത്രത്തകരാറ് രാഹുലിനെ അപായപ്പെടുത്താനുള്ള ശ്രമമാണ് എന്ന ആരോപണം ഉയര്‍ത്തിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പരാതിയൊന്നും കിട്ടിയിട്ടില്ല എന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചത്. അതേസമയം പച്ച വെളിച്ചം അദ്ദേഹത്തിന്റെ മുഖം ലക്ഷ്യം വച്ച് വന്നതായി ശ്രദ്ധയില്‍ പെട്ട സാഹര്യത്തില്‍ എസ്പിജി ഡയറക്ടറോട് ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വീഡിയോ സൂക്ഷ്മമായി പരിശോധിച്ചെന്നും പച്ച വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നാണെന്നും എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കി. കോണ്‍ഗ്രസ് ഫോട്ടോഗ്രാഫറുടെ മൊബൈലില്‍ നിന്നുള്ളതാണ്. യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല എന്നും ഇക്കാര്യം രാഹുലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനേയും ധരിപ്പിച്ചിട്ടുണ്ട് എന്നും എസ്പിജി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍