UPDATES

വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നടപടിയില്ല, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനായി മോദിയും അമിത് ഷായും മത വിദ്വേഷ പ്രചരണം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി പ്രസിഡന്റ് അമിത് ഷായുടേയും തുടര്‍ച്ചയായ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ നടപടിയില്ലാത്തത് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. ഇത്തരം പരാതികളില്‍ 24 മണിക്കൂറിനകം നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മോദിയുടേയും അമിത് ഷായുടേയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികളില്‍ മൂന്നാഴ്ചയായിട്ടും നടപടിയുണ്ടായില്ല എന്ന് കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കോണ്‍ഗ്രസിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനായി മോദിയും അമിത് ഷായും മത വിദ്വേഷ പ്രചരണം നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെ അവഗണിച്ച് സൈന്യത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു. ഏപ്രില്‍ 23ന് ഗുജറാത്തിലെ റാലിയില്‍ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു. വോട്ട് ചെയ്തതിന് ശേഷം റോഡ് ഷോ നടത്തി. സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പലതവണ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിച്ച് അമിത് ഷാ പെരുമാറ്റച്ചട്ടം ലംഘിച്ചു.

ഏപ്രില്‍ 17ന് ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ റാലിയില്‍ മോദി പറഞ്ഞത് പാകിസ്താന് ഇന്ത്യയുടെ കൈവശമുള്ള അണുബോംബ് സംബന്ധിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ്. ബിഹാറിലെ സിതാര്‍മഹിയില്‍ അമിത് ഷാ ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് പറഞ്ഞത് മോദിജി കി സേന എന്നാണ്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി വര്‍ഗീയ പരാമര്‍ശങ്ങളുമായി നടത്തിയ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ അപ്രത്യക്ഷമായത് വിവമാദമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരവുമായി ബന്ധപ്പെട്ട് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് പുറമെ പുല്‍വാമ രക്തസാക്ഷികള്‍ക്കും സൈനികര്‍ക്കും വേണ്ടി മോദി വോട്ട് ചോദിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍