UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍: അമിത് ഷായുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അമിത് ഷായുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേയ്ക്കുള്ള നാമനിര്‍ദ്ദേശ പത്രികയില്‍, മകന്റെ ബിസിനിസ് ഇടപാടുകളില്‍ വഹിച്ച പങ്കും വസ്തു പണയം വച്ച് ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും ചെയ്തതുമായ വിവരങ്ങള്‍ മറച്ചുവച്ചത് കാരവാന്‍ പുറത്തുകൊണ്ടുവന്നിരുന്നു. മുഖ്യധാര മാധ്യമങ്ങളടക്കമുള്ളവ അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട്, അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്ന കാരവാന്‍ സ്റ്റോറിയെ അവഗണിച്ചെങ്കിലും ഇത് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജയറാം രമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കുസും ഫിന്‍സെര്‍വ് എന്ന കമ്പനിക്ക് വേണ്ടി അമിത് ഷായുടെ ഉടമസ്ഥതയിലുള്ള വസ്തു ബാങ്കില്‍ പണയം വച്ച് ലോണ്‍ നേടിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഡിഎയില്‍ (ഇന്ത്യന്‍ റിനീവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി)
നിന്ന് വിന്‍ഡ് ഫാമിനെന്ന് പറഞ്ഞ് ചട്ടങ്ങള്‍ ലംഘിച്ച് ലോണ്‍ നേടി. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ജിഐഡിസി) നിന്ന് ഭൂമി പാട്ടത്തിനെടുത്ത് അത് പണയം വച്ചും ബാങ്കില്‍ നിന്ന് വായ്പ വാങ്ങിയിട്ടുണ്ട്. ശുഷ്‌കമായ ബാലന്‍സ് ഷീറ്റുള്ള കമ്പനി 300 ശതമാനം ലാഭമാണ് 2017ല്‍ ഉണ്ടാക്കിയത്. തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അമിത് ഷായുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അമിത് ഷാ മകന്റെ ബിസിനസ് പങ്കാളി; സര്‍ക്കാര്‍ ഭൂമിയും പണവും ഉപയോഗിച്ചും അഴിമതി; നാമനിര്‍ദ്ദേശ പത്രികയില്‍ കള്ളം പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍