UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂപേഷ് ബാഗല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ

രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അപ്രതീക്ഷിതമായി വന്‍വിജയമാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേടിയത്.

ഭൂപേഷ് ഭാഗലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. നിലവില്‍ പിസിസി അധ്യക്ഷനായ ഭാഗലാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വന്‍ വിജയത്തിലേയ്ക്ക് കോണ്‍ഗ്രസിനെ നയിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അപ്രതീക്ഷിതമായി വന്‍വിജയമാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേടിയത്. 90ല്‍ 68 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 15 വര്‍ഷമായി അധികാരത്തിലുണ്ടായിരുന്ന ബിജെപി 15 സീറ്റിലൊതുങ്ങി.

ഭൂപേഷ് ബാഗലിന് പുറമെ പ്രതിപക്ഷ നേതാവ് ടിഎസ് സിംഗ് ദിയോ അടക്കമുള്ള മറ്റ് മൂന്ന് പേരേയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. താമ്രധ്വജ് സാഹുവും ചരണ്‍ ദാസ് മഹന്തുമാണ് മറ്റ് രണ്ട് പേര്‍. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നലത്തെ ട്വീറ്റില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആരാകും മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. ഇത് ടീം വര്‍ക്കിന്റെ വിജയമാണ് എന്ന് പറഞ്ഞുകൊണ്ട് റീഡ് ഹോഫ്മാനെ ഉദ്ധരിച്ചാണ് ട്വീറ്റ്. രാജസ്ഥാനില്‍ അശോക് ഗെലോട്ടും മധ്യപ്രദേശില്‍ കമല്‍നാഥും ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലും നാളെ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജസ്ഥാനില്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍