UPDATES

ട്രെന്‍ഡിങ്ങ്

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

നാളെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുന്ന തരത്തില്‍ അഗസ്ത ഇടപാട് ബിജെപി പ്രചാരണവിഷയമാക്കിയേക്കുമെന്ന വിലയിരുത്തലാണ് നടപടിയിലേയ്ക്ക് നയിച്ചതെന്ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അലിജോ ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു – എന്നാണ് യൂത്ത് കോണ്‍ഗ്രസ് വക്താവ് അറിയിച്ചത്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുള്ള അലിജോ ജോസഫിനെയാണ് പുറത്താക്കിയത്. അലിജോ ജോസഫ്, ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരാകുന്നതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യന്‍ മിഷേലിന് കോണ്‍ഗ്രസുമായുള്ള ബന്ധം വ്യക്തമാക്കുകയാണ് ഇതെന്ന് ബിജെപി നാഷണല്‍ ഐടിയുടെ ചുമതലയുള്ള അമിത് മാളവ്യ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം താന്‍ തന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായതെന്നും പാര്‍ട്ടി അംഗം എന്ന നിലയ്ക്കല്ലെന്നും അലിജോ ജോസഫ് പറയുന്നു. നാളെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുന്ന തരത്തില്‍ അഗസ്ത ഇടപാട് ബിജെപി പ്രചാരണവിഷയമാക്കിയേക്കുമെന്ന വിലയിരുത്തലാണ് നടപടിയിലേയ്ക്ക് നയിച്ചതെന്ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

12 ആഡംബര വിവിഐപി ഹെലികോപ്റ്ററുകള്‍ക്കായുള്ള 3600 കോടി രൂപയുടെ കരാറിനായി 225 കോടി രൂപ (30 മില്യണ്‍ യൂറോ) കൈക്കൂലി വാങ്ങിയെന്നാണ് ക്രിസ്റ്റ്യന്‍ മിഷേലിനെതിരായ ആരോപണം. ഇടപാടിലെ മൂ്ന്ന് ഇടനിലക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യന്‍ മിഷേല്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നതായി മിഷേലിന്ർറെ അഭിഭാഷകന്‍ ജൂലായില്‍ പറഞ്ഞിരുന്നു. ഇന്നലെ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. മൈക്കള്‍ സംസാരിച്ച് തുടങ്ങിയാല്‍ ആരൊക്കെ കുടുങ്ങുമെന്നും എന്തൊക്കെ രഹസ്യങ്ങള്‍ പുറത്തുവരുമെന്നും ആര്‍ക്കറിയാം എന്നാണ്. ദുബായില്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേലിനെ എക്‌സ്ട്രാഡിറ്റ് ചെയ്യാനായുള്ള ഉത്തരവില്‍ ദുബായ് ഗവണ്‍മെന്റ് ഒപ്പുവച്ചത് കഴിഞ്ഞ ദിവസമാണ്. എക്‌സ്ട്രാഡിഷന്‍ തടയണമെന്ന മിഷേലിന്റെ ആവശ്യം ദുബായ് കോടതി തള്ളിയിരുന്നു.

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മൈക്കലിന്റെ കൈമാറ്റം എത്തുക ഗാന്ധി കുടുംബത്തിലേക്കോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍