UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയുടേത് കൊടിയ രാഷ്ട്രീയ വഞ്ചന: വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്

കെഎം മാണിയും ജോസ് കെ മാണിയും ഉള്ള കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡിസിസി യോഗത്തിന്‍റെ പ്രമേയം.

കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച സംഭവങ്ങളില്‍ കെഎം മാണിക്കും കേരള കോണ്‍ഗ്രസ് എമ്മിനും എതിരായ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. മാണി കൊടിയ വഞ്ചനയാണ് കാണിച്ചതെന്ന് രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. കോട്ടയത്ത് കോണ്‍ഗ്രസിനെതിരായ നീക്കത്തിന് പിന്നില്‍ ജോസ് കെ മാണിയാണ്. ഇതിന് കെഎം മാണിയുടെ പിന്തുണയുണ്ടായിരുന്നുവെന്നും ഹസന്‍ വ്യക്തമാക്കി. അതിനിടെ, കെഎം മാണിയെ തിരിച്ചുകൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അതിന് മുന്‍കൈ എടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ ആവശ്യപ്പെട്ടു. നേതാക്കള്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്നും പിജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ കുര്യന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് ഹസന്‍ പറഞ്ഞു.

മാണിക്കും കേരളാ കോണ്‍ഗ്രസിനും എതിരായി കോട്ടയം ഡിസിസി പാസാക്കിയ പ്രമേയത്തിനും രാഷ്ട്രീയകാര്യ സമിതിയില്‍ അംഗീകാരം ലഭിച്ചു. കെഎം മാണിയും ജോസ് കെ മാണിയും ഉള്ള കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡിസിസി യോഗത്തിന്‍റെ പ്രമേയം. കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേര്‍ന്ന് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. അവസരവാദപരമായ നിലപാടാണ് സിപിഎം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബാര്‍ കോഴ അഴിമതി മുന്‍ നിര്‍ത്തി പ്രചരണം നടത്തി അധികാരത്തില്‍ വന്ന സിപിഎം കോട്ടയത്ത് മാണിയെ പിന്തുണച്ചുവെന്നും ഹസന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കരാറിനെ അട്ടിമറിച്ച് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് പറയുകയും ജോസഫ് ഗ്രൂപ്പ് ഇടയുകയും ചെയ്തതോടെ കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിന്റെ വക്കിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍