UPDATES

വാര്‍ത്തകള്‍

രാജീവിനേയും സോണിയയേയും സ്ഥാനാര്‍ത്ഥികളായി നിര്‍ദ്ദേശിച്ച കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അമേഥിയില്‍ രാഹുലിനെതിരെ

മണ്ഡലത്തിലെ ആറര ലക്ഷത്തോളം വരുന്ന മുസ്ലീം വോട്ടര്‍മാര്‍ ഇത്തവണ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്ന് ഹാജി ഹാരൂണ്‍ അവകാശപ്പെട്ടു.

അമേഥിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ മത്സരിക്കും. 1991ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടേയും 1999ല്‍ സോണിയ ഗാന്ധിയുടേയും നാമനിര്‍ദ്ദേശ പത്രികകളില്‍ പ്രൊപ്പോസര്‍ ആയി ഒപ്പ് വച്ച ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാജി ഹാരൂണ്‍ റഷീദ് ആണ് രാഹുലിനെതിരെ മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തി എന്ന പരാതിയുമായാണ് ഹാജി ഹാരൂണ്‍ മത്സരരംഗത്തെത്തിയിരിക്കുന്നത് എന്ന് എന്‍ഡിടിവി പറയുന്നു.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ഞങ്ങളെ ഏറെക്കാലമായി അവഗണിക്കുകയാണ്. അമേഥിയുടെ വികസനവും ഇവിടത്തെ മുസ്ലീം സമുദായത്തിന്റെ നില മെച്ചപ്പെടലും ഉണ്ടായില്ല. മണ്ഡലത്തിലെ ആറര ലക്ഷത്തോളം വരുന്ന മുസ്ലീം വോട്ടര്‍മാര്‍ ഇത്തവണ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്ന് ഹാജി ഹാരൂണ്‍ അവകാശപ്പെട്ടു.

രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെല്ലാം ഫുര്‍സ്താഗഞ്ചിലെ തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്ന് തന്റെ പിതാവിനോടൊപ്പമുള്ള ഇവരുടെ ഫോട്ടോകള്‍ കാണിച്ച് ഹാജി ഹാരൂണ്‍ പറയുന്നു. കോണ്‍ഗ്രസ് സ്ഥാപിച്ച ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാഡമി മൂന്ന് കിലോമീറ്റര്‍ അപ്പുറത്താണ്. കഴിഞ്ഞ തവണ തന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേയ്ക്ക് കുറച്ച സ്മൃതി ഇറാനിയെ തന്നെയാണ് ബിജെപി ഇത്തവണയും ഇറക്കിയിരിക്കുന്നത്. ശക്തമായ പോരാട്ടം നടത്താന്‍ ഇത്തവണയും സ്മൃതിക്ക് കഴിയും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍