UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപതിരഞ്ഞെടുപ്പ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് മുന്നില്‍, ഒഡീഷയില്‍ ബിജു ജനതാദള്‍

മുംഗാവലിയില്‍ മൂന്നു റൌണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്ര സിംഗ് യാദവും കോലാറസില്‍ മഹേന്ദ്ര സിംഗ് യാദവും മുന്‍പിലാണ്

വോട്ടെണ്ണൽ പുരോഗമിക്കുന്ന മധ്യപ്രദേശിലെ മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ കോൺഗ്രസിനു മേൽക്കൈ. അതേസമയം ഓഡിഷയിലെ ബിജെപൂരില്‍ ബിജുജനതാ ദള്‍ ആണ് മുന്‍പില്‍.

മുംഗാവലിയില്‍ മൂന്നു റൌണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്ര സിംഗ് യാദവും കോലാറസില്‍ മഹേന്ദ്ര സിംഗ് യാദവും മുന്‍പിലാണ്. രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സും ബിജെപിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്.

എന്നാല്‍ ഒഡീഷയില്‍ നടക്കുന്നതു ബിജു ജനതാ ദള്‍, കോണ്‍ഗ്രസ്സ്, ബിജെപി ത്രികോണ മത്സരമാണ്.

ഫെബ്രുവരി 24നു മുംഗാവലി, കോലാറസ് എന്നിവിടങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. യഥാക്രമം 77.05 ശതമാനവും 70.40 ശതമാനവുമായിരുന്നു പോളിംഗ്. ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലമായ ഗുണയിലാണു ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും.

കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍