UPDATES

ട്രെന്‍ഡിങ്ങ്

“ഒരു പാരഗ്രാഫ് മുഴുവന്‍ അച്ചടിപ്പിശകോ?” റാഫേലില്‍ ജെപിസി അന്വേഷണം വേണം: കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

എല്ലാ പിഎസി അംഗങ്ങളും യോഗം ചേര്‍ന്ന് അറ്റോണി ജനറലിനേയും സിഎജിയേയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ നടപടി സ്വീകരിക്കണം. എപ്പോളാണ് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചതെന്നും അത് പിഎസി പരിശോധിച്ചതെന്നും വ്യക്തമാക്കപ്പെടണം – ഖാര്‍ഗെ പറഞ്ഞു.

റാഫേല്‍ യുദ്ധ വിമാന കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ അച്ചടിപ്പിശക് മൂലം സംഭവിച്ചതാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളി കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവും പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ചെയര്‍മാനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. സുപ്രീം കോടതി വിധിയില്‍ തെറ്റായ പരാമര്‍ശങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോളാണ് അച്ചടിപ്പിശകാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. ഒരു പാരഗ്രാഫ് മൊത്തം അച്ചടിപ്പിശകോ എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിക്കുന്നത്. ഇത് ഒട്ടും വിശ്വസനീയമല്ലെന്ന് ഖാര്‍ഗെ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇക്കാര്യം പറഞ്ഞത്.

റാഫേല്‍ വിമാനങ്ങളുടെ വില കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിശോധിച്ച് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പിഎസി പരിശോധിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ പൊതുസമക്ഷമുണ്ടെന്നും
കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണ് എന്ന് വിധി വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. പിഎസി ചെയര്‍മാനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇത്തരമൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ല എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ഖാര്‍ഗെയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സുപ്രീം കോടതി വിധിയിലെ ഒരു പാരഗ്രാഫില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം കോടതിയെ സമീപിച്ചത്. വാചകങ്ങള്‍ കോടതി തെറ്റിദ്ധരിച്ചതാണ് എന്നും സര്‍ക്കാര്‍ വാദിക്കുന്നു. അതേസമയം സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിക്കുന്ന പ്രതിപക്ഷം കോടതിയലക്ഷ്യ നോട്ടീസ് അടക്കം ആവശ്യപ്പെടുന്നു.

ജെപിസി (സംയുക്ത പാര്‍ലമെന്ററി സമിതി) അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി. പാര്‍ലമെന്റ് അംഗങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ പരിശോധിച്ചാലേ കരാര്‍ സംബന്ധിച്ച് വ്യക്തത വരൂ. ബോഫോഴ്‌സ്, ടു ജി ഇടപാടുകളില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ജെപിഎസി അന്വേഷണം നടത്തിയിരുന്നതായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. എല്ലാ പിഎസി അംഗങ്ങളും യോഗം ചേര്‍ന്ന് അറ്റോണി ജനറലിനേയും സിഎജിയേയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ നടപടി സ്വീകരിക്കണം. എപ്പോളാണ് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചതെന്നും അത് പിഎസി പരിശോധിച്ചതെന്നും വ്യക്തമാക്കപ്പെടണം – ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. എല്ലാ പിഎസി അംഗങ്ങളും യോഗം ചേര്‍ന്ന് അറ്റോണി ജനറലിനേയും സിഎജിയേയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ നടപടി സ്വീകരിക്കണം. എപ്പോളാണ് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചതെന്നും അത് പിഎസി പരിശോധിച്ചതെന്നും വ്യക്തമാക്കപ്പെടണം – ഖാര്‍ഗെ പറഞ്ഞു. അതേസമയം സാങ്കേതിക പിഴവുകള്‍ വച്ച് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയം കളിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

സുപ്രീംകോടതിയുടെ റാഫേല്‍ ജഡ്ജ്മെന്റ്: ഒരു വിദ്യാർത്ഥിയാണ് ഇങ്ങനെ കോപ്പിയടിച്ചിരുന്നതെങ്കിലോ?

റാഫേൽ: സുപ്രീം കോടതിയുടെ തള്ളിക്കളയലിലെ മൂന്ന് പിഴവുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍