UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനോഹര്‍ പരീഖര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വയ്ക്കണം: വീട്ടിലേയ്ക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ച്

ദൈനംദിന ഭരണ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിട്ടും പരീഖര്‍ക്ക് പകരം മറ്റൊരാളം മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

ഗോവ മുഖ്യമന്ത്രി മനോഹര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വസതിയിലേയ്ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പരീഖര്‍ക്ക് ഭരണത്തില്‍ ഇടപെടാന്‍ കഴിയാത്തത് മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടായതായാണ് ആരോപണം.

‘People’s March For Restoration of Governance എന്ന പേരിലാണ് ഒരു കിലോമീറ്റര്‍ ദൂരം മാര്‍ച്ച് നടത്തിയത്. എന്‍സിപിയും ശിവസേനയും മാര്‍ച്ചിന് പിന്തുണ നല്‍കി. പരീഖര്‍ മാറി മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. പരീഖറിന്റെ വീടിന്റെ 100 മീറ്റര്‍ അകലെ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. സാമൂഹ്യപ്രവര്‍ത്തകന്‍ ഐറിസ് റോഡ്രിഗസ് ആണ് മുഖ്യമന്ത്രിക്ക് രാജി വയ്ക്കാന്‍ 48 മണിക്കൂര്‍ സമയം നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ രാജി വച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങും. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യനില അന്വേഷിക്കാന്‍ കൂടിയാണ് തങ്ങള്‍ വന്നതെന്നും റോഡ്രിഗസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെടാനായി പ്രാര്‍ത്ഥിക്കുന്നുണ്ട്. അതിനര്‍ത്ഥം മുഖ്യമന്ത്രി രാജി വയ്ക്കാതെ തുടരണമെന്നല്ല – റോഡ്രിഗസ് പറഞ്ഞു. ഗോവ പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡാങ്കര്‍, പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കര്‍, എംഎല്‍എമാരായ ദിഗംബര്‍ കാമത്ത്, അലക്‌സിയോ റെജിനാള്‍ഡോ ലൂറെന്‍സോ, അന്റോണിയോ ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വേരിയ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ശേഷം ഒക്ടോബര്‍ 14 മുതല്‍ സ്വകാര്യവസതിയിലാണ് പരീഖര്‍. പരീഖറിന് പാന്‍ക്രിയാസ് കാന്‍സര്‍ ആണ് എന്ന് ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ചികിത്സയിലുള്ള മനോഹര്‍ പരീഖര്‍ ഇടയ്ക്ക് യുഎസില്‍ പോയിരുന്നു. ദൈനംദിന ഭരണ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിട്ടും പരീഖര്‍ക്ക് പകരം മറ്റൊരാളം മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. അനാരോഗ്യം കാരണം പ്രതിഷേധക്കാരെ കാണാന്‍ കഴിയില്ലെന്ന് പരീഖര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍