UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയുടെ ജനാധിപത്യക്കച്ചവടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഇന്ന് ‘ജനാധിപത്യസംരക്ഷണ ദിനം’ ആചരിക്കുന്നു

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ന്യായം പറഞ്ഞ് കർണാടക ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു.

ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇന്ന് (മെയ് 18) കോൺഗ്രസ്സ് ‘ജനാധിപത്യസംരക്ഷണ ദിനം’ ആചരിക്കുന്നു. ഗോവ, ബിഹാർ, മേഘാലയ, മിസോറം എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനാണ് നീക്കം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ന്യായം പറഞ്ഞ് കർണാടക ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു.

ഇതിനിടെ ബിഹാറിൽ രാഷ്ട്രീയ ജനതാദളും സമാനമായ അവകാശവാദവുമായി വന്നിട്ടുണ്ട്. 80 എംഎൽഎമാരുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ആർജെഡി. കർണാടകയില്‍ സൃഷ്ടിക്കപ്പെട്ട പുതിയ കീഴ്‌വഴക്കത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഗവർണറെ സമീപിക്കാനൊരുങ്ങുകയാണ് തേജസ്വി യാദവ്.

അതെസമയം താൻ വിശ്വാസവോട്ട് വിജയിക്കുമെന്നും അഞ്ചു വർഷം ഭരിക്കുമെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. 15 ദിവസമാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ യെദ്യൂരപ്പയ്ക്ക് നൽകിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍