UPDATES

വാര്‍ത്തകള്‍

മോദിയുടെ പെട്ടിയില്‍ എന്ത്? ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം

മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഒരു പെട്ടി പ്രത്യേകമായി കുറച്ച് പേര്‍ ചേര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ഇന്നോവയിലേയ്ക്ക് മാറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കി സുരക്ഷാ പരിശോധനകളില്‍ ഉള്‍പ്പെടുത്താതെ സ്വകാര്യ വ്യക്തിയുടെ കാറില്‍ കൊണ്ടുപോയ കറുത്ത പെട്ടി സംബന്ധിച്ച് ദുരൂഹതയേറുന്നു. പെട്ടിയില്‍ എന്താണ് എന്ന് അന്വേഷിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗുരുതരമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടന്നിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഒരു പെട്ടി പ്രത്യേകമായി കുറച്ച് പേര്‍ ചേര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ഇന്നോവയിലേയ്ക്ക് മാറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇന്നോവ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ടാഗ് ചെയ്തുകൊണ്ടാണ് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു. ദുരൂഹമായ തരത്തില്‍ ഒരു പെട്ടി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ചിത്രദുര്‍ഗയില്‍ ഇറക്കിയിട്ടുണ്ട്. ഇത് ഒരു സ്വകാര്യ ഇന്നോവയില്‍ വേഗം കൊണ്ടുപോയി. ഈ പെട്ടിയില്‍ എന്താണ് ഉള്ളത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം. വാഹനം ആരുടേതാണ് എന്നും.

പെട്ടിയില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന കള്ളപ്പണം കൊണ്ടുപോവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരിക്കുന്നത്. അംബാനിയുടേയും അദാനിയുടേയും കള്ളപ്പണമാണോ എന്ന ചോദ്യമുണ്ട്. വോട്ടിംഗ് മെഷീനാണോ അകത്ത് എന്ന് ചോദിക്കുന്നവരുമുണ്ട്. ഈ വാര്‍ത്തയുടെ ട്വീറ്റ് മുക്കിയ ടൈംസ് നൗ ചാനലിനെതിരെയും ട്വിറ്ററാറ്റികള്‍ രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍