UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദീപക് മിശ്രയ്‌ക്കെതിരായ കുര്യന്‍ ജോസഫിന്റെ ആരോപണം: അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു എന്നാണ് ഇത് വ്യക്തമാക്കുന്നത്”.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉന്നയിച്ച ആരോപണങ്ങള്‍ അതീവഗുരുതരമാണെന്നും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു എന്നാണ് ഇത് വ്യക്തമാക്കുന്നത്. തങ്ങള്‍ ഉന്നയിച്ച ആരോപണം ശരിവയ്ക്കുകയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞ കാര്യങ്ങളെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

കുര്യന്‍ ജോസഫിന്റെ ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ജുഡീഷ്യല്‍, പാര്‍ലമെന്ററി അന്വേഷണങ്ങള്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദീപക് മിശ്ര ബാഹ്യസ്വാധീനങ്ങള്‍ക്ക് വിധേയനായാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് താനടക്കമുള്ള സീനിയര്‍ ജഡ്ജിമാര്‍ക്ക് തോന്നിയിരുന്നതായി കുര്യന്‍ ജോസഫ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചില ബാഹ്യശക്തികളുടെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രണത്തിലായിരുന്നു ദീപക് മിശ്ര. കേസ് അലോക്കേഷന്‍, ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് എന്നിവയിലടക്കം ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര രാഷ്ട്രീയ പക്ഷപാതിത്വം പുലര്‍ത്തിയിരുന്നതായാണ് തോന്നിയിരുന്നത്. മറ്റൊരു വഴിയുമില്ലാതായ സാഹചര്യത്തിലാണ് തങ്ങള്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അസാധാരണമായ തരത്തില്‍ സുപ്രീം കോടതിയുടെ തെറ്റായ പ്രവര്‍ത്തനിലയെ പറ്റി പൊതുജനങ്ങളെ അറിയിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും കുര്യന്‍ ജോസഫ് പറഞ്ഞിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പലരുടേയും റിമോട്ട് കണ്‍ട്രോളിലെന്ന് തോന്നിയിരുന്നു: ഗുരുതര ആരോപണവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍