UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ദലിതനായ സീതാറാം കേസരിയെ സോണിയക്ക് വേണ്ടി പുറത്താക്കി”: മോദി

“നേരത്തെ ഡല്‍ഹിയിലുണ്ടായിരുന്ന ഒരു കുടുംബം നിയന്ത്രിച്ച സര്‍ക്കാരായിരുന്നു. അവര്‍ക്ക് ബിജെപിയെ പേടിയായിരുന്നു”.

ദലിതനായ സീതാറാം കേസരിയെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസും നെഹ്രു – ഗാന്ധി കുടുംബവും അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോണിയ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനായി സീതാറാം കേസരിയെ പുറത്താക്കുകയായിരുന്നു എന്ന് മോദി ആരോപിച്ചു. ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലിയില്‍ പ്രസംഗിക്കവേയാണ് മോദി നെഹ്രു കുടുംബത്തിനെതിരായ ആക്രമണം തുടര്‍ന്നത്. നാല് തലമുറകളായി ഭരിച്ച ഒരു കുടുംബം അധികാരത്തില്‍ നിന്ന് നേട്ടമുണ്ടാക്കി. രാജ്യത്തിന് യാതൊരു ഗുണവുമുണ്ടായില്ല – മോദി കുറ്റപ്പെടുത്തി.

ദലിതനായ സീതാറാം കേസരിയെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് അഞ്ച് വര്‍ഷം തുടരാന്‍ അനുവദിച്ചില്ല. സോണിയ ഗാന്ധിക്ക് വഴിയൊരുക്കാനായി കേസരിയെ ചവിട്ടിപുറത്താക്കി ഫൂട്പാത്തിലേയ്ക്ക് തള്ളി. നേരത്തെ ഡല്‍ഹിയിലുണ്ടായിരുന്ന ഒരു കുടുംബം നിയന്ത്രിച്ച സര്‍ക്കാരായിരുന്നു. അവര്‍ക്ക് ബിജെപിയെ പേടിയായിരുന്നു. ജനങ്ങളുടെ ക്ഷേമമല്ല ലക്ഷ്യം. ഒരു കുടുംബത്തിന്റെ ക്ഷേമം മാത്രമാണ്. ഈ കുടുംബത്തിന് പുറത്ത് നിന്ന് ആരെയെങ്കിലും പ്രസിഡന്റാക്കൂ എന്നും കോണ്‍ഗ്രസിനോട് മോദി ആവര്‍ത്തിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍