UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാറില്‍ കോണ്‍ഗ്രസ് കോടതിയിലേയ്ക്ക്; രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനോട് രാഹുല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രാഹുല്‍ ഈ പ്രശ്‌നത്തില്‍ ഇടപെടും.

സോളാര്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ആവശ്യപ്പെടും. അഴിമതി കേസിലെ അന്വേഷണത്തിന് പുറമെ സരിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം കൂടി മുന്‍ മന്ത്രിമാരും എംഎല്‍എമാരുമായ കോണ്‍ഗ്രസ് നേതാക്കള്‍ നേരിടുന്നുണ്ട്. പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നടപടിയെ കോടതിയില്‍ നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനോട് രാഹുല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രാഹുല്‍ ഈ പ്രശ്‌നത്തില്‍ ഇടപെടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതി ഉടന്‍ യോഗം ചേരും. സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പനുസരിച്ച് സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശവും എജിയുടെ നിയമോപദേശവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സരിതയ്ക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച കാര്യത്തിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും നേരിട്ട് കൈക്കൂലി വാങ്ങി എന്ന കാര്യത്തിലും കമ്മീഷന്റെ നിഗമനവും നിയമോപദേശവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് ആവശ്യമാണെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം, സോളാര്‍ കേസില്‍ ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഴിമതി നിരോധന നിയമം അനുസരിച്ച് വിജിലന്‍സ് കേസും തെളിവുകള്‍ മറച്ചുവയ്ക്കല്‍, ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍ എന്നിവയില്‍ ക്രിമിനല്‍ കേസും ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളിലെ ക്രിമനല്‍ കേസുമാണ് സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരായി ഉണ്ടാവുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍