UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“പ്രിയങ്ക ദുര്‍ഗയുടെ അവതാരം”, “ഇന്ദിര തിരിച്ചുവന്നിരിക്കുന്നു”: യുപിയില്‍ പോസ്റ്ററുകള്‍

“ഉത്തര്‍പ്രദേശിലെ അഴിമതിയുടെ ചെകുത്താനെ കൊല്ലാന്‍ ദുര്‍ഗാ മാതാവിന്റെ അവതാരമായി പ്രിയങ്ക എത്തിയിരിക്കുന്നു” എന്ന് പോസ്റ്ററുകള്‍ പറയുന്നു.

പ്രിയങ്ക ഗാന്ധി ദുര്‍ഗാദേവിയുടെ അവതാരമാണെന്നും ഇന്ദിര ഗാന്ധി തിരിച്ചുവന്നിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടുകൊണ്ട് യുപിയിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോസ്റ്ററുകള്‍. പ്രിയങ്കയുടേയും ഇന്ദിരയുടേയും ദുര്‍ഗാദേവിയുടേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങളുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. “ഉത്തര്‍പ്രദേശിലെ അഴിമതിയുടെ ചെകുത്താനെ കൊല്ലാന്‍ ദുര്‍ഗാ മാതാവിന്റെ അവതാരമായി പ്രിയങ്ക എത്തിയിരിക്കുന്നു” എന്ന് പോസ്റ്ററുകള്‍ പറയുന്നു. പ്രിയങ്കയെ രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നതിന് രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തകര്‍ അഭിനന്ദിക്കുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിയ്ക്ക് പിന്നാലെ “പ്രിയങ്ക ലാവോ, കോണ്‍ഗ്രസ് ബച്ചാവോ” (പ്രിയങ്കയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ) എന്ന മുദ്രാവാക്യം ഉയര്‍ന്നിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍