UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഖലിസ്ഥാന്‍ അനുകൂലിയെ ക്ഷണിച്ചു; ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഡല്‍ഹിയില്‍ നല്‍കാനിരുന്ന വിരുന്ന് റദ്ദാക്കി

കാനഡയിലെ ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന സംഘടനകളോടുള്ള ട്രൂഡോയുടെ മൃദു സമീപനത്തിനെതിരെ വിമര്‍ശന ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിരുന്ന് റദ്ദാക്കിയത്

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഡല്‍ഹിയില്‍ വെച്ചു ഇന്ന് നല്‍കാനിരുന്ന അത്താഴവിരുന്നില്‍ ശിക്ഷിക്കപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദിയെ ക്ഷണിച്ചതിനെ തുടര്‍ന്ന് വിരുന്ന് റദ്ദാക്കി. കാനഡയിലെ ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന സംഘടനകളോടുള്ള ട്രൂഡോയുടെ മൃദു സമീപനത്തിനെതിരെ വിമര്‍ശന ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിരുന്ന് റദ്ദാക്കിയത്.

1986ല്‍ വാന്‍കൂറില്‍ വെച്ച് പഞ്ചാബ് മന്ത്രി മാല്‍ക്യത്ത് സിംഗ് സിധുവിനെ കൊല്ലാന്‍ ശ്രമിച്ചിതിന് ശിക്ഷിക്കപ്പെട്ട ജസ്പാല്‍ അത്ത്വാലാണ് വിരുന്നിന് ക്ഷണിക്കപ്പെട്ടത്. നിരോധികപ്പെട്ട ഇന്‍റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡെറേഷന്‍ നേതാവാണ് ജസ്പാല്‍. മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചത്. കൂടാതെ ഒരു വാഹന തട്ടിപ്പ് കേസിലും ജസ്പാല്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

ജസ്പാല്‍ അത്ത്വാലും ട്രൂഡോയുടെ ഭാര്യയും മുംബൈയില്‍ ഒരു പരിപാടിയില്‍ ഒന്നിച്ചു പങ്കെടുക്കുന്നതിന്റെ ചിത്രം ടൊറൊന്‍റോ സണ്‍ എന്ന പത്രം പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വിഷയം പൊങ്ങിവന്നത്. അതേ സമയം ജസ്പാല്‍ ട്രൂഡോയുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ട്രൂഡോയുടെ ഓഫീസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഡല്‍ഹിയിലെ കാനഡ ഹൈക്കമ്മീഷണറുടെ വസതിയിലാണ് വിരുന്ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

ഇന്ത്യ-കാനഡ ബന്ധം സിഖ് തീവ്രവാദ നിഴലില്‍ നിന്ന് പുറത്തുകടക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍