UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിലില്‍ കഴിയുന്ന ശശികല, എംഎല്‍എയുടെ വീട് സന്ദര്‍ശിച്ചു: മുന്‍ ഡിഐജി രൂപയുടെ റിപ്പോര്‍ട്ട്

ജയില്‍ അധികൃതര്‍ ആഭ്യന്തര മന്ത്രിയേയും ആഭ്യന്തര സെക്രട്ടറിയേയും തെറ്റായ വിവരങ്ങളാണ് ധരിപ്പിക്കുന്നതെന്നും രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല, ജയിലില്‍ നിന്ന് പുറത്തുപോയി തിരിച്ചുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. മുന്‍ ജയില്‍ ഡിഐജി ഡി രൂപ, കര്‍ണാടക ആന്റി കറപ്ഷ്ന്‍ ബ്യൂറോയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച തെളിവുകളുണ്ടായിരുന്നത്. ഇപ്പോള്‍ കൂടുതല്‍ വിവാദമുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് രൂപ നടത്തിയിരിക്കുന്നത്. ശശികല ജയിലില്‍ നിന്ന് പുറത്തുപോയത് ഹൊസൂര്‍ എംഎല്‍എയുടെ വീട്ടിലേയ്ക്കാണ് എന്നാണ് രൂപ പറയുന്നത്. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയിലിന് സമീപത്തുള്ള ഈ വീട്ടില്‍ ശശികല പലപ്പോഴും പോയിട്ടുണ്ടെന്നാണ് രൂപയുടെ റിപ്പോര്‍ട്ട്. സുപ്രീംകോടതി ശിക്ഷിച്ച ശശികല ജയിലില്‍ അനുഭവിക്കുന്ന പ്രത്യേക സൗകര്യങ്ങളും പരിഗണനകളും സംബന്ധിച്ച് രൂപ നേരത്തെയും റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ജയില്‍ അധികൃതര്‍ ആഭ്യന്തര മന്ത്രിയേയും ആഭ്യന്തര സെക്രട്ടറിയേയും തെറ്റായ വിവരങ്ങളാണ് ധരിപ്പിക്കുന്നതെന്നും രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശശികലയ്ക്ക് പ്രത്യേക സന്ദര്‍ശക മുറി അനുവിച്ചിട്ടുണ്ട്്. എന്നാല്‍ ഇവിടെ ശശികല ആരെയും കാണുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ശശികലയുടെ സന്ദര്‍ശകരെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും രൂപ റിപ്പോര്‍്ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ തടവുകാര്‍ക്ക് വെള്ള വസ്ത്രങ്ങളാണ് എന്നാല്‍ ശശികലയും കേസിലെ പ്രതിയും ബന്ധുവുമായ ഇളവരസിയും മറ്റ് സാധാരണ വസ്ത്രങ്ങളിലാണ് പുറത്തുപോയി വന്നിരിക്കുന്നത്. ശശികലയ്ക്ക് ലഭിക്കുന്ന ആഡംബര സൗകര്യങ്ങള്‍ സംബന്ധിച്ച് രൂപ പല തവണ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍