UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിക്കന്റെ പേരില്‍ വഴക്കിട്ടു, ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ഭാര്യ വിഷം കഴിച്ചു. തുടര്‍ന്ന് ഭര്‍ത്താവും വിഷം കഴിച്ചു.

നവരാത്രിക്ക് വീട്ടില്‍ ചിക്കനുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്പരം വഴക്കിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ആനന്ദ് വിഹാരി വര്‍മ, ഭാര്യ ഫൂല്‍മതി എന്നിവരാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവ് കഴിക്കാന്‍ ചിക്കന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നവരാത്രി ചിക്കനുണ്ടാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഭാര്യ വിസമ്മതിച്ചു. ഭര്‍ത്താവ് അടുക്കളയിലെത്തി ചിക്കന്‍ പാകം ചെയ്യാന്‍ തുടങ്ങി. ഇരുവരും വഴക്കിട്ടു. ഭാര്യ വിഷം കഴിച്ചു. തുടര്‍ന്ന് ഭര്‍ത്താവും വിഷം കഴിച്ചു.

ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഭാര്യ വിഷം കഴിച്ച കാര്യം സീതാപൂരിലുള്ള മകളെ ആനന്ദ് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് മകള്‍ അമ്മാവനെ വിളിച്ചറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തി ആനന്ദിനേയും ഫൂല്‍മതിയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഫൂല്‍മതി ആശുപത്രിയിലെത്തിച്ചപ്പോളേക്കും മരിച്ചിരുന്നു. ആനന്ദ് ആശുപത്രിയില്‍ വച്ചും മരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍