ചിട്ടി പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പറയുന്നത്.
അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. രാജാക്കാട് സ്വദേശിയായ ഭര്‍ത്താവ് വേണു മരിച്ചു. ഭാര്യ സുമ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന് പിന്നില്‍ ചിട്ടി കമ്പനി ഉടമയാണെന്നാണ് ആരോപണം. വേണുവിന്‍റെ മരണമൊഴിയിലാണ് ഇക്കാര്യം പറയുന്നത്. അമ്പലപ്പുഴ സ്വദേശി സുരേഷാണ് ചിട്ടി കമ്പനി ഉടമ. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചിട്ടി പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പറയുന്നത്.