UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ വെറുതെ വിട്ടു

വീരപ്പന്‍ 2004ല്‍ ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രാജ് കുമാര്‍ 2006ല്‍ അന്തരിച്ചു.

നടന്‍ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി വെറുതെവിട്ടു. വീരപ്പനും കൂട്ടാളികള്‍ക്കുമെതിരെ മതിയായ തെളിവുകള്‍ ഹാജാരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വീരപ്പന്‍ 2004ല്‍ ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രാജ് കുമാര്‍ 2006ല്‍ അന്തരിച്ചു.

2000 ജൂലായ് 30നാണ് തലവടിയിലെ ദൊഡ്ഡ ഗജനൂര്‍ ഗ്രാമത്തിലുള്ള ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന രാജ് കുമാറിനെ വീരപ്പന്റെ സ്ംഘം ത്ട്ടിക്കൊണ്ടുപോയത്. 108 ദിവസത്തോളം കാട്ടില്‍ തടവില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് 2000 നവംബര്‍ 15ന് രാജ് കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചത്. രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവവം വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ഇതേത്തുടര്‍ന്ന് വഷളായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍