UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാലേഗാവ് സ്‌ഫോനം: പ്രഗ്യ സിംഗും കേണല്‍ പുരോഹിതും അടക്കം ഏഴ് പേര്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തി

പ്രഗ്യ സിംഗ് ഠാക്കൂറും ലെഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതുമടക്കം ഏഴ് പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തി.

2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ ഹിന്ദുത്വ തീവ്രവാദ സംഘടന അഭിനവ് ഭാരത് നേതാവ് പ്രഗ്യ സിംഗ് ഠാക്കൂറും ലെഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതുമടക്കം ഏഴ് പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തി. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. ക്രിമിനല്‍ ഗൂഢാചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും ഭീകരവിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. റിട്ട.മേജര്‍ രമേഷ് ഉപാധ്യായ്, അജയ് രാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണ്ണി എന്നിവരാണ് മറ്റ് പ്രതികള്‍.

2008 സെപ്റ്റംബര്‍ 29ന് വടക്കന്‍ മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2006 – 2009 കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.

ഡെമോക്ലിസിന്റെ വാളുകള്‍ ഒന്നൊന്നായി ഊരിയെടുക്കുകയാണ് ക്രിമിനല്‍ സിന്‍ഡിക്കേറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍