UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപ് ജയിലില്‍ തന്നെ; റിമാന്‍ഡ് നീട്ടി

ഈ മാസം 22 വരെയാണു റിമാന്‍ഡ് നീട്ടി

നടന്‍ ദിലീപിന്റെ റിമാന്‍ഡ് രണ്ടാഴ്ച കൂടി നീട്ടി. അങ്കമാലി കോടതിയുടെതാണ് തീരുമാനം. ഈ മാസം 22 വരെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. റിമാന്‍ഡ് കാലാവധി ഇന്നു തീരുന്നതിന്റെ ഭാഗമായി ദിലാപിനെ വീഡിയൊ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്നു മജിസ്‌ട്രേറ്റ് ചോദിച്ചെങ്കിലും ഒന്നും പറയാന്‍ ഇല്ലെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിനല്‍കണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ഈ ആഴ്ച തന്നെ ഹൈക്കോടതയില്‍ ദിലീപ് പുതിയ ജാമ്യാപേക്ഷ നല്‍കുമെന്നും അറിയുന്നു.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍