UPDATES

ട്രെന്‍ഡിങ്ങ്

പശു ക്ഷേമ കമ്മീഷനുമായി മോദി സര്‍ക്കാര്‍; ഇന്ത്യന്‍ പശുക്കള്‍ക്ക് വേണ്ടിയാണോ പദ്ധതിയെന്ന് ആര്‍എസ്എസ് നേതാവ്

ഇന്ത്യന്‍ പശുക്കളെ പ്രോത്സാഹിപ്പിക്കുന്നത് വളരെയധികം പോസിറ്റീവായ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ പശുക്കള്‍ക്ക് വേണ്ടി തന്നെയാണോ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അജിത് മഹാപത്ര ആവശ്യപ്പെട്ടു.

അവസാന ബജറ്റില്‍ പശുക്കള്‍ക്കായി പ്രത്യേക ക്ഷേമ കമ്മീഷന്‍ രൂപീകരിക്കുമെന്ന് മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം. രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പേരിലാണ് പദ്ധതി. പദ്ധതിയെ ആര്‍എസ്എസിന്റെ അഖില്‍ ഭാരതീയ ഗോ സേവ പ്രമുഖ് അജിത് മഹാപത്ര സ്വാഗതം ചെയ്തു. നല്ല രീതിയില്‍ നടപ്പാക്കുകയാണെങ്കില്‍ ഇത് കര്‍ഷക ആത്മഹത്യ കുറയാന്‍ സഹായിക്കുമെന്ന് ആര്‍എസ്എസ് നേതാവ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പശുക്കളെ പ്രോത്സാഹിപ്പിക്കുന്നത് വളരെയധികം പോസിറ്റീവായ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ പശുക്കള്‍ക്ക് വേണ്ടി തന്നെയാണോ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അജിത് മഹാപത്ര ആവശ്യപ്പെട്ടു.

അതേസമയം തദ്ദേശീയ പശുക്കളെ സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനും പശുസംരക്ഷണ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും കമ്മീഷന്‍ ഗുണം ചെയ്യുമെന്നും ആര്‍എസ്എസ് നേതാവ് അഭിപ്രായപ്പെട്ടു. എല്ലാ ഗ്രാമത്തിലും അഞ്ച് ശതമാനം പേരെങ്കിലും പശു വളര്‍ത്തണം. പശു നമുക്ക് പാലും നെയ്യും തൈരും ചാണകവും മൂത്രവുമെല്ലാം തരുന്നു. ഗോമൂത്രത്തിന്റെ പ്രാധാന്യം കര്‍ഷകര്‍ തിരിച്ചറിയണം. ഭാരതീയ പശുക്കളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ക്ഷേത്രങ്ങള്‍ സ്വീകരിക്കാവൂ – ആര്‍എസ്എസ് നേതാവ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍