UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊല നടത്തിയത് ആര്‍എസ്എസ് എന്ന് സിപിഎം

രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമത്തിന് ശേഷം പ്രതികള്‍ രക്ഷപെട്ടു.

കാസര്‍ഗോഡ് ഉപ്പളയ്ക്ക് സമീപം പ്രതാപ്‌നഗര്‍ സോംഗാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദിഖ് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ സോംഗാലിലാണ് സംഭവം. കൊല നടത്തിയത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. പത്ത് ദിവസം മുമ്പാണ് സിദ്ദീഖ് നാട്ടിലെത്തിയത്.

രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമത്തിന് ശേഷം പ്രതികള്‍ രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സിദ്ദിഖിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് കുമ്പള സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍