UPDATES

മാധ്യമങ്ങളില്‍ ‘സിപിഎം ഫ്രാക്ഷന്‍’; ബിജെപി എംപിയുടെ ചാനല്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു: ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ലക്‌ഷ്യം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്നു ചോദിച്ച ശ്രീധരന്‍ പിള്ള, സിപിഎമ്മിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള ആരോപിച്ചു.

കേരളത്തിലെ മാധ്യമങ്ങളില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പിഎസ് ശ്രീധരന്‍ പിള്ള. ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. ശബരിമല വിഷയത്തിലെ തന്‍റെ പ്രസംഗം എന്തോ പുതിയ കാര്യമെന്ന മട്ടിലാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഒരു ബിജെപി എംപിയുടെ ചാനല്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ യാതൊരു അപാകതയുമില്ല. തന്‍റെ പ്രസംഗം രഹസ്യമായിരുന്നില്ല. അവിടെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് വിവാദമാക്കിയത് ദുരുദ്ദേശപരമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

എന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ജനമനസുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള സുവര്‍ണാവസരമാണിത്. പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനാണ് താന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്. ശബരിമല വിഷയത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ലക്‌ഷ്യം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്നു ചോദിച്ച ശ്രീധരന്‍ പിള്ള, സിപിഎമ്മിന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള ആരോപിച്ചു. യുവമോര്‍ച്ച യോഗത്തില്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

അഭിഭാഷകനായ തന്‍റെ അഭിപ്രായം നിയമ പ്രശ്നങ്ങളില്‍ വിവിധ കക്ഷികള്‍ തേടാറുണ്ട്. ബിജെപിയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്തും ഞാന്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ കേസ് വാദിക്കാന്‍ എന്നെ സമീപിച്ചിട്ടുണ്ട്. യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി തന്നെ പല കേസുകളിലും ആശ്രയിച്ചിട്ടുണ്ട്. നിയമസഭക്കകത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും ചന്ദ്രശേഖരന്‍ വധക്കേസിലും എന്നെ ഏല്‍പ്പിക്കാന്‍ വേണ്ടി സിപിഎം ശ്രമിച്ചിരുന്നു. സിപിഎം എംഎല്‍എ ഇതിനായി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ എന്‍റെ പാര്‍ട്ടി സമ്മതിക്കാത്തത് കൊണ്ട് ഞാന്‍ അത് ഏറ്റെടുത്തില്ല.

വിശ്വാസ, ആചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. എകെ ഗോപാലനും ഇകെ നായനാരും ശബരിമലയെ തകര്‍ക്കാന്‍ നോക്കിയിട്ട് നടന്നിട്ടില്ല. അതിനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത് – ശ്രീധരന്‍ പിള്ള ചോദിച്ചു. അതേസമയം സിപിഎം ഫ്രാക്ഷന്‍ എന്ന ആരോപണം വ്യക്തമാക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ശ്രീധരന്‍ പിള്ള ഇതിന് തയ്യാറാകാതെ ഒഴിഞ്ഞുമാറി.

ശബരിമലയില്‍ നമ്മള്‍ വച്ച അജണ്ടയില്‍ ഒരോരുത്തരായി വീഴുകയാണെന്ന് യോഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ശബരിമല ദര്‍ശനത്തിന് പോലീസ് സാന്നിധ്യത്തില്‍ യുവതികള്‍ എത്തിയാല്‍ കയറിയപ്പോള്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്നെ ബന്ധപ്പെട്ടിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറയുന്നതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. തന്ത്രി തന്നെ വിളിച്ച് നടയടയ്ക്കുന്നതിനെ കുറിച്ച് സംസാരിച്ചുവെന്ന് പിള്ള ഈ ഓഡിയോ ക്ലിപ്പിൽ പറയുന്നു. ആ സമയം ഏറെ അസ്വസ്ഥനായിരുന്ന അദ്ദഹത്തോട് തിരുമേനി ഒറ്റയ്ക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും താൻ പറഞ്ഞു. ഇതിന് ശേഷമായിരുന്നു നടയടയ്ക്കാനുള്ള തന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. ശബരിമല പ്രശ്നം ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണാവസരമാണെന്നും ശ്രീധരൻ പിള്ള പറയുന്നുണ്ട്. നമ്മൾ മുമ്പോട്ടു വെച്ച അജണ്ടയിൽ ഓരോരുത്തരായി വന്നു വീണുവെന്നും ഓഡിയോയിൽ പിള്ള പറയുന്നത് കേൾക്കാം.

ശബരിമലയിലെ ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം തുറന്നു കാട്ടപ്പെട്ടു: പിണറായി വിജയൻ

തന്ത്രിയുമായുള്ള ‘ഗൂഢാലോചന’; ശ്രീധരന്‍പിള്ള പ്രതിരോധത്തില്‍; ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നത് കേരളത്തെ ട്രാപ് ചെയ്തതിന്റെ യാഥാര്‍ഥ്യം

“ഓരോരുത്തരായി നമ്മൾ വെച്ച അജണ്ടയിൽ വന്നു വീണു”: തന്ത്രി തന്നെ വിളിച്ചെന്ന് പറയുന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ ഓഡിയോ പുറത്ത്

മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന നേതാക്കള്‍ക്ക് ജേര്‍ണലിസ്റ്റുകളെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത അണികളോട് എന്താണ് പറയാനുള്ളത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍