UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗര്‍ഭിണിയെ മര്‍ദ്ദിച്ച സിപിഎം പഞ്ചായത്ത് അംഗം റിമാന്‍ഡില്‍

കാറിലിരുന്ന തസ്ലീമയെ പിടിച്ച് പുറത്തേക്കിട്ട് ചവിട്ടുകയായിരുന്നു. ഇടയ്ക്ക് സിപിഎമ്മിനും ഡിവൈഎഫ്‌ഐയ്ക്കും സിന്ദാബാദ് വിളിക്കുന്നുണ്ടായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

ഗര്‍ഭിണി അടക്കമുള്ളവരെ മര്‍ദ്ദിച്ചതിന് കൊല്ലം നീണ്ടകര ഗ്രാമപഞ്ചായത്തിലെ സിപിഎം മെമ്പര്‍ റിമാന്‍ഡില്‍. നീണ്ടകര പഞ്ചായത്ത് അംഗം അന്റോണിയോ വില്യംസ് (30) ആണ് റിമാന്‍ഡിലായിരിക്കുന്നത്. ഇന്നലെ ആനന്ദവല്ലീശ്വരത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഇയാള്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ചത്. ഇയാളെ ഇന്നലെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു അക്രമം. പൊലീസുകാരേയും മര്‍ദ്ദിച്ചിട്ടുണ്ട്. ഒരു പൊലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് ഇയാള്‍ നാട്ടിലെത്തുന്നത് എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്ണനല്ലൂര്‍ സുധീര്‍ മന്‍സിലില്‍ അനസ്, ഭാര്യ തസ്ലീമ, അനസിന്റെ സുഹൃത്ത് ഷഫീഖ് എന്നിവര്‍ യാത്ര ചെയ്തിരുന്ന കാറിന് പിന്നില്‍ അന്റോണിയോ വില്യവും കൂട്ടാളികളും സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ അനസിനേയും സംഘത്തിനേയും അന്റോണിയോയും സംഘവും ആക്രമിക്കുകയായിരുന്നു. കാറിലിരുന്ന തസ്ലീമയെ പിടിച്ച് പുറത്തേക്കിട്ട് ചവിട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കുറേ നേരത്തേയ്ക്ക് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരേയും ഇവര്‍ ആക്രമിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോളും ഇവര്‍ ബഹളവും ആക്രോശങ്ങളും തുടര്‍ന്നു. ഇടയ്ക്ക് സിപിഎമ്മിനും ഡിവൈഎഫ്‌ഐയ്ക്കും സിന്ദാബാദ് വിളിക്കുന്നുണ്ടായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. പരിക്കിന് ചികിത്സ തേടിയ അനസും ഭാര്യയും ആശുപത്രി വിട്ടിട്ടുണ്ട്.

(ഫോട്ടോ – കടപ്പാട്: കേരള കൗമുദി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍