UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പിനെതിരായ പീഡന കേസ് : കുറ്റവാളികളെ പാർട്ടിയോ, ഗവൺമെന്റോ യാതൊരു തരത്തിലും സംരക്ഷിക്കില്ല : എസ് രാമചന്ദ്രൻ പിള്ള

അതേ സമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിനത്തിലേക്കു കടന്നു.

ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ പോലീസ് നടപടിയെ പിന്തുണച്ച് സി.പി.എം കേന്ദ്രനേതൃത്വം.അന്വേഷണം ശരിയായ ദിശയിലാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.കുറ്റവാളികളെ യാതൊരു തരത്തിലും പാർട്ടിയോ, ഗവൺമെന്റോ സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേ സമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിനത്തിലേക്കു കടന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധ യോഗം നടക്കുകയാണ്.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനു പിന്തുണയുമായി കോൺഗ്രസ്സ് നേതാവ് വിഎം സുധീരൻ എത്തി. വളരെ ന്യായമായ ആവശ്യങ്ങളാണ് കന്യാസ്ത്രീകൾ ഉന്നയിക്കുന്നത്. ഈ സമരത്തെ താൻ പിന്താങ്ങുകയാണെന്നും സുധീരൻ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍