UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയിലെ കമ്യൂണിസ്റ്റ് മന്ത്രിമാരുടെ വസതികളിലെ സെപ്റ്റിക് ടാങ്കുകളില്‍ അസ്ഥികൂടങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപി നേതാവ് സുനില്‍ ദേവ്ദര്‍

ബിജെപി മന്ത്രിമാര്‍ താമസിക്കുന്നതിന് മുന്‍പ് ഔദ്യോഗിക വസതികളിലെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കണമെന്ന് ആവശ്യം

ത്രിപുരയിലെ വിജയത്തിനു ശേഷവും വിദ്വേഷ പ്രചരണം തുടര്‍ന്ന് ബിജെപി. ത്രിപുരയിലെ മുന്‍ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ താമസിച്ച ഔദ്യോഗിക വസതികളിലെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കണമെന്നാണ് ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദേവ്ദറിന്‍റെ ആവശ്യം. സെപ്റ്റിക് ടാങ്കുകളില്‍ മനുഷ്യ അസ്ഥികുടങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടാകും എന്നാണ് ദേവ്ദറിന്റെ ആരോപണം.

ബിജെപി മന്ത്രിമാര്‍ താമസിക്കുന്നതിന് മുന്‍പ് ഔദ്യോഗിക വസതികളിലെ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബിനോട് ദേവ്ദര്‍ ആവശ്യപ്പെട്ടു.

2005ല്‍ മണിക് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയിരുന്നു എന്നും ആ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ദേവ്ദര്‍ അവകാശപ്പെട്ടു. “ഈ നേതാക്കള്‍ കഴിഞ്ഞ 25 വര്‍ഷമായി അവിടെ താമസിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ട്” ദേവ്ദര്‍ പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍