UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക ആരോപണം: കേന്ദ്ര മന്ത്രി എംജെ അക്ബര്‍ രാജി വയ്ക്കണമെന്ന് സിപിഎം

എംജെ അക്ബര്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ല. എംജെ അക്ബര്‍ ഉടന്‍ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജി വയ്ക്കണമെന്ന് സിപിഎം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും പല പത്രങ്ങളുടേയും എഡിറ്ററുമായിരുന്ന എംജെ അക്ബറിനെതിരെ ഏഴ് വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം ഗൗരവമുള്ളതാണെന്ന് പ്രസ്താവനയില്‍ സിപിഎം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ല. എംജെ അക്ബര്‍ ഉടന്‍ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് തനിക്ക് തുടക്കകാലത്ത് എംജെ അക്ബറിൽ നിന്നും നേരിടേണ്ടിവന്ന ലൈംഗികോപദ്രവം തുറന്നു പറഞ്ഞ് ആദ്യം രംഗത്തു വന്നത്. വോഗ് ഇന്ത്യ മാഗസിനിൽ അൽപം വിശദമായിത്തന്നെ ഇവർ സംഭവം വിവരിച്ചു. സംഭവം നടക്കുമ്പോൾ തനിക്ക് 23 വയസ്സും അക്ബറിന് 43 വയസ്സുമായിരുന്നു പ്രായമെന്ന് അവർ പറയുന്നു. പ്രിയ രമണിക്കു പിന്നാലെ ഹരിന്ദർ ബാവ്ജെ എന്ന മാധ്യമപ്രവർത്തകയും രംഗത്തെത്തി. ‘ഒരു കുപ്പി റമ്മുമായി ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വന്നാലോ’ എന്നായിരുന്നു എംജെ അക്ബര്‍ ഇവരോടു ചോദിച്ചത്. വേണ്ടെന്ന മറുപടിയും എക്ബറിനെ പിന്തിരിപ്പിക്കുകയുണ്ടായില്ലെന്ന് ഹരിന്ദർ പറയുന്നു. പിന്നീട് മറ്റുള്ളവരും എംജെ അക്ബറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി മുകേഷിലേയ്ക്ക്: #മീ ടൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍