UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അമിത് ഷായുടേത് വര്‍ഗീയ വാചക കസർത്ത്’, കേരളത്തിൽ ഇതൊന്നും ചിലവാകില്ലെന്നും വിഎസ് അച്യുതാനന്ദൻ

കേരളത്തിന്‍റെ ആവശ്യങ്ങളോട് മുഖം തിരിച്ചിട്ട് കേരളത്തില്‍ വന്ന് എല്ലാം അനുവദിച്ച് തന്നത് തങ്ങളാണെന്ന് പച്ചക്കളം പറയുന്നത് ഇവിടെ ചെലവാകില്ലെന്നും വി.എസ് അച്യുതാന്ദന്‍ പറഞ്ഞു.

ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശന വേളയിലെ പ്രസംഗത്തിനെതിരെ വി എസ് അച്യുതാനന്ദൻ. കേരളത്തിന്‍റെ മനസ്സറിയാതെ വ‍ർഗ്ഗീയ വാചക കസർത്ത് നടത്തി കയ്യടി നേടാൻ നോക്കുകയാണ് ബിജെപി അധ്യക്ഷനെന്ന് വി.എസ് പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് ഉത്തരേന്ത്യയിൽ ഇരിക്കുമ്പള്‍ നിലപാട് എടുക്കുകയും കേരളത്തിൽ എത്തി സമരം ചെയ്യണമെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തതെന്താണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. കേരളത്തിന്‍റെ ആവശ്യങ്ങളോട് മുഖം തിരിച്ചിട്ട് കേരളത്തില്‍ വന്ന് എല്ലാം അനുവദിച്ച് തന്നത് തങ്ങളാണെന്ന് പച്ചക്കളം പറയുന്നത് ഇവിടെ ചെലവാകില്ലെന്നും വി.എസ് അച്യുതാന്ദന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ സുപ്രിംകോടതി വിധിയെയും സംസ്ഥാന സര്‍ക്കാരിനെയും വെല്ലുവിളിച്ച് കൊണ്ടാണ് അമിത് ഷാ കണ്ണൂരിൽ പ്രസംഗിച്ചത്. ശരണം വിളിച്ചുകൊണ്ടാണ് ബിജെപിയുടെ കണ്ണൂര്‍ ജി്ല്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള അമിത് ഷായുടെ പ്രസംഗം ഇടതു പാളയത്തിൽ വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. നടപ്പാക്കാനാകുന്ന വിധികള്‍ മാത്രം കോടതികള്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. അയ്യപ്പഭക്തന്മാര്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ന്നാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവനകളോട് അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഇടതുപക്ഷത്തിന്റെ സംസ്‌ഥാന- കേന്ദ്ര നേതാക്കൾ നടത്തിയത്. ബിജെപി പ്രസിഡന്‍റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്‍റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല ജനവിധിയിലൂടെയാണ് ഈ സർക്കാർ അധികാരത്തിലേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയന് പുറമെ പോളിറ് ബ്യുറോ മെമ്പർ എസ് രാമചന്ദ്ര പിള്ള, ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, എം എം മണി തുടങ്ങിയവരും ബി ജെ പി ദേശീയ അധ്യക്ഷന്റെ പ്രസ്‍താവനകൾക്കു മറുപടി നൽകിയിരുന്നു.

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല ജനവിധിയിലൂടെയാണ് ഈ സർക്കാർ അധികാരത്തിലേറിയത് ; അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍