UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മേലില്‍ അവിടെയെത്തിയാല്‍ നിന്നെ ഞാന്‍ ശരിയാക്കും’; വനം വകുപ്പ് സെക്ഷന്‍ ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം കോങ്ങാട് എംഎല്‍എ

ആരോപണം നിഷേധിച്ച എംഎല്‍എ കെവി വിജയദാസ് പുറത്ത് വന്ന ശബ്ദം സന്ദേശം തന്റേല്ലെന്നും പറയുന്നു.

മണ്ണാര്‍ക്കാടിന് സമീപത്തുള്ള ഓടക്കുന്നില്‍ വനഭൂമി കയ്യേറിയെന്ന പരാതി പരിശോധിച്ച വനം വകുപ്പ് സെക്ഷന്‍ ഓഫീസറെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം കോങ്ങാട് എംഎല്‍എ കെവി വിജയദാസിനെതിരേ പോലീസ് കേസെടുത്തു. വനം വകുപ്പുദ്യോഗസ്ഥന്റെ പരാതിയെതുടര്‍ന്നാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ അപായപ്പെടുത്തുമെന്ന് എംഎല്‍എ ഭീഷണി മുഴക്കിയത്. എംഎല്‍എയുടെ ശബദ സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ആരോപണം നിഷേധിച്ച എംഎല്‍എ കെവി വിജയദാസ് പുറത്ത് വന്ന ശബ്ദം സന്ദേശം തന്റേല്ലെന്നും പറയുന്നു.

മേലില്‍ നീ അവിടെ വന്നാല്‍ ഞാന്‍ നിന്നെ ശരിയാക്കും. അവിടെ ആളുകളുണ്ട്, ജനങ്ങളുണ്ട്. എസ്‌ഐ ആയാലും സിഐ ആയാലും കാല് വെട്ടിമുറിച്ച് പാര്മ്പര്യമാണ് മണ്ണാര്‍ക്കാട്ടുള്ളത്. സര്‍ക്കിള്‍ ഇന്‍പെക്ടറെ കാല് തല്ലിയൊടിച്ച് ഓടിച്ചു. ശബ്ദ സന്ദേശം ഭീഷണിപ്പെടുത്തുന്നു.

ഓടക്കുന്നില്ലെ പൂഞ്ചോല ഭാഗത്ത് വനഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട് സ്ഥലപരിശോധയടക്കം പൂര്‍ത്തിയായി. തുടര്‍നടപടികള്‍ തയ്യാറെടുക്കുമ്പോഴാണ് ഭീഷണി. പരിശോധന നടത്തിയ സ്ഥലത്തേക്ക് ഇനി പരിശോധനയുടെ പേരില്‍ പോകരുതെന്നും, പോയാല്‍മണ്ണാര്‍ക്കാട്ടെ ചില പൊലീസുകാരെ നേരത്തെ കൈകാര്യം ചെയ്ത പോലെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍, പൂഞ്ചോലയില്‍ കയ്യേറ്റമില്ലെന്നും കൈവശാവകാശ രേഖയുളള കര്‍ഷകരാണ് അവരെന്നും കെ വി വിജയദാസ് പറഞ്ഞു. സത്യാവസ്ഥ മറച്ചുവച്ചാണ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ചെന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ വിശദീകരിക്കു മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍