UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തകര്‍ന്നുവീണ ഇന്‍ഡോനേഷ്യല്‍ വിമാനത്തിന്റെ പൈലറ്റ് ഡല്‍ഹി സ്വദേശി

ടേക്ക് ഓഫ് ചെയ്ത് 13 മിനിറ്റിനുള്ളില്‍ തന്നെ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്ന് അപ്രത്യക്ഷമായതായാണ് ഇന്‍ഡോനേഷ്യന്‍ അധികൃതര്‍ പറയുന്നത്.

കടലില്‍ തകര്‍ന്നുവീണ ഇന്‍ഡോനേഷ്യല്‍ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണ് ഡല്‍ഹി സ്വദേശിയായ 31 വയസുകാരന്‍ ഭാവ്യെ സുനേജയാണ് വിമാനം പറത്തിയിരുന്നത്. ഏഴ് വര്‍ഷം മുമ്പാണ് ഇന്‍ഡോനേഷ്യയിലെ ലയണ്‍ എയറില്‍ ഭാവ്യെ പൈലറ്റായി ചേര്‍ന്നത്. ഭാവ്യയ്ക്ക് പുറമെ കോ പൈലറ്റ് ഹാര്‍വിനോയും ആറ് കാബിന്‍ ക്രൂ മെംബേഴ്‌സുമടക്കം എട്ട് ജിവനക്കാരാണ് തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് 13 മിനിറ്റിനുള്ളില്‍ തന്നെ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്ന് അപ്രത്യക്ഷമായതായാണ് ഇന്‍ഡോനേഷ്യന്‍ അധികൃതര്‍ പറയുന്നത്.

ഡല്‍ഹി സ്വദേശിയാണെങ്കില്‍ കുറേകാലമായി ജക്കാര്‍ത്തയിലാണ് ഭാവ്യെ സുനേജയുടെ താമസം. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പബ്ലിക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ബേല്‍ എയര്‍ ഇന്റര്‍നാഷണലില്‍ നിന്ന് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി. ലയണ്‍ എയറില്‍ വരുന്നതിന് മുമ്പ് കുറച്ചുകാലം എമിറേറ്റ്‌സില്‍ പ്രവര്‍ത്തിച്ചു. ബോയിംഗ് 737 യാത്രാവിമാനങ്ങള്‍ പറത്തുന്നതിലാണ് ഭാവ്യയുടെ വൈദഗ്ധ്യം.

അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി വിവരമില്ലെന്ന് അധികൃതര്‍ പറയുന്നു. തകര്‍ന്നുവീഴുന്നതിന് മുമ്പായി അടിയന്തര സന്ദേശങ്ങളൊന്നും ലഭിച്ചില്ലെന്നാണ് പറയുന്നത്. വിമാനം എയര്‍ട്രാഫിക് കണ്‍ട്രോളറില്‍ നിന്ന് അപ്രത്യക്ഷമായ പ്രദേശത്തിന് തൊട്ടടുത്ത് ഹെഡ്‌ഫോണ്‍സും മറ്റും കണ്ടെടുത്തിരുന്നു. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാററ കണ്ടെടുക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വെല്ലുവിളിയായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍