UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മോഹന്‍ലാലിനെ കണ്ട മോദിക്ക് കേരളത്തിലെ എം.പിമാരെ കാണാന്‍ സമയമില്ല’ : പ്രതിഷേധം ശക്തമാകുന്നു

കഴിഞ്ഞ മാസം 30, 31 തിയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടപ്പോള്‍ മൂന്നാം തിയ്യതിക്ക് ശേഷം നൽകാമെന്നാണ് അറിയിച്ചത്‌. എന്നാൽ ഇപ്പോൾ അതും മാറ്റി.

നടന്‍ മോഹൻലാലിനും, ബോളിവുഡ് താരങ്ങൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ നിന്നുള്ള എം.പിമാരെ അവഗണിക്കുന്നതായി പരാതി. സന്ദര്‍ശനാനുമതി തേടി 10 ദിവസം കഴിഞ്ഞിട്ടും അനുമതി നല്‍കിയില്ലെന്ന് പി. കരുണാകരന്‍ എം.പി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ മാസം 30, 31 തിയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടപ്പോള്‍ മൂന്നാം തിയ്യതിക്ക് ശേഷം നൽകാമെന്നാണ് അറിയിച്ചത്‌. എന്നാൽ ഇപ്പോൾ അതും മാറ്റി. നടൻ മോഹൻലാലിന് അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം.പിമാരെ കാണാൻ മോദി തയ്യാറാവുന്നില്ല. അനുവാദത്തിനായി എ.കെ ആന്‍റണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തുനിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ച മോദിയുടെ നടപടിയിലുള്ള പ്രതിഷേധം കരുണാകരന്‍ എം.പി ഫേസ് ബുക്ക് കുറിപ്പില്‍ രേഖപ്പെടുത്തി.

നടൻ മോഹൻലാലുമായി കൂടിക്കാഴ്ച്ചക്ക് സമയം കണ്ടെത്തിയ പ്രധാന മന്ത്രി എം.പിമാർക്ക് സമയം നൽകാത്തത് എന്തുകൊണ്ടാണെന്ന് കെ.സി വേണുഗോപാൽ എം.പിയും ചോദിച്ചു. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി വിജയൻ സമയം ആവശ്യപെട്ട സമയത്ത് ഹിന്ദി താരങ്ങൾക്ക് അവസരം കൊടുത്തതും വലിയ വിവാദം ആയിരുന്നു. പ്രധാനമന്ത്രിയുടേത് കേരളത്തോടുള്ള അവഗണനയാണെന്നു ചൂണ്ടി കാട്ടി സമൂഹ മാധ്യമങ്ങളിലും പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍