UPDATES

വിപണി/സാമ്പത്തികം

സൈബര്‍ കൊള്ള: സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് മുംബയ് ബ്രാഞ്ചിന് നഷ്ടം 143 കോടി രൂപ

എസ് ബി എമ്മിന്റെ മുംബയ് നരിമാന്‍ പോയിന്റ് ബ്രാഞ്ചില്‍ നിന്നാണ് വന്‍ സൈബര്‍ കൊള്ള.

ബാങ്കുകളില്‍ നിന്നുള്ള ലോണ്‍ തട്ടിപ്പുകള്‍ നിര്‍ബാധം തുടരുന്നതിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് മുംബയ് ബ്രാഞ്ചില്‍ വന്‍ സൈബര്‍ കൊള്ള. 143 കോടി രൂപയാണ് ഹാക്കിംഗ് വഴി അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തത്. ബാങ്ക് അധികൃതര്‍ മുംബയ് പൊലീസിന്റെ എക്കണോമിക് ഒഫന്‍സസ് വിംഗിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. എസ്ബിഎമ്മിന്റെ മുംബയ് നരിമാന്‍ പോയിന്റ് ബ്രാഞ്ചില്‍ നിന്നാണ് സൈബര്‍ കൊള്ള. വിദേശത്തെ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഇഒ വിംഗും സൈബര്‍ സെല്ലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാല്‍ വെയര്‍ അറ്റാക്ക് ആണോ നടന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചുവരുകയാണ്

എസ്ബിഎം ജീവനക്കാരില്‍ ആരെങ്കിലും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. ഭാവി പദ്ധതികള്‍ക്കായി ആവശ്യത്തിന് ലിക്വിഡിറ്റി ഫണ്ട് ഉണ്ടെന്നും ഉപഭോക്താക്കളെ ബാങ്കിന്റെ നഷ്ടം ബാധിക്കില്ലെന്നും എസ്ബിഎം നേരത്തെ അറിയിച്ചിരുന്നു. എസ്ബിഎം ഇന്ത്യക്ക് മുംബയ്ക്ക് പുറമെ ചെന്നൈയിലും ഹൈദരാബാദിലും ആന്ധ്രപ്രദേശിലെ രാമചന്ദ്രപുരത്തും ബ്രാഞ്ചുകളുണ്ട്. ഓഗസ്റ്റില്‍ മഹാരാഷ്ട്രയിലെ കോസ്‌മോസ് ബാങ്ക് പ്രൈവറ്റ് ലിമിറ്റഡിലും സൈബര്‍ ഹാക്കിംഗ് കൊള്ള നടന്നിരുന്നു. ഓഗസ്റ്റ് 9. 10 തീയതികളില്‍ നടന്ന ബാങ്ക് കൊള്ളയില്‍ 94.24 കോടി രൂപയാണ് നഷ്ടമായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍