UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറവല്ല ദളിത് കോളനിയിലെ പോലീസ് അതിക്രമത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജ് സൈബര്‍ സെല്‍ പൂട്ടിച്ചതായി ആരോപണം

എസ്‌ഐയെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാളെ ഡിഎച്ച്ആര്‍എമ്മിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം പോത്തന്‍കോട് കുറവല്ല ദളിത് കോളനിയില്‍ ആക്രമണം നടത്തിയ പോത്തന്‍കോട് എസ്‌ഐയുടെ സ്ഥലം മാറ്റം റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിഎച്ചആര്‍എമ്മിന്റെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും. ഫെബ്രുവരി രണ്ടിനായിരുന്നു പോത്തന്‍കോട് എസ്‌ഐയുടെ നേതൃത്വത്തില്‍ കോളനിയില്‍ പൊലിസ് അക്രമണം നടന്നത്. ഡിഎച്ച്ആര്‍എം പ്രവര്‍ത്തകനായ അനീഷിനെയും കുടുംബത്തെയും ആയിരുന്നു പൊലീസ് ക്രൂരമായി മര്‍ദിച്ചത്.

ഡിഎച്ച്ആര്‍എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച് വന്നിരുന്ന അനീഷിന്റെ വീട്ടില്‍ മകളുടെ നൂലുകെട്ട് ചടങ്ങുമായി ബന്ധപ്പെട്ട് ചില ബന്ധുക്കള്‍ വന്നിരുന്നു. തുടര്‍ന്ന് കോളനിയിലേക്ക് പുറത്ത് നിന്നും ആളുകള്‍ വരുന്നതെന്തിനാണെന്ന് ചോദിച്ചെത്തിയ പോത്തന്‍കോട് എസ്‌ഐയും സംഘവും യാതൊരു പ്രകോപനവുമില്ലാതെ ഇവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

ഇതിനിടെ ഡിഎച്ച്ആര്‍എമ്മിന്റെ ഫെയ്‌സ്ബുക്ക് പേജും സൈബര്‍ സെല്‍ ബ്ലോക് ചെയ്തതായി ആരോപണമുണ്ട്. പൊലീസ് അതിക്രമത്തിന്റെ വീഡിയോയും പ്രതിഷേധ പോസ്റ്റുകളും പോസ്റ്റ് ചെയ്ത പേജാണ് ബ്ളോക്ക് ചെയ്തത്. ഐഡന്റിറ്റി പ്രൂഫ് കൊടുത്തിട്ടും പേജ് ഓപ്പണായില്ലെന്നും അനീഷ് ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ എസ്‌ഐ അശ്വിനിയെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചുവെന്നും പൊലീസ് അതിക്രമം നടത്തിയിട്ടില്ല എന്നുമാണ് വിശദീകരണം ലഭിച്ചതെന്നും അക്രമത്തിന് ഇരയായ അനീഷ് പ്രതികരിച്ചു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പോത്തന്‍കോട് എസ്‌ഐയുടെ പ്രതികരണം ലഭിച്ചിട്ടില്ല.

തങ്ങളെ പൊലീസ് ക്രൂരമായമാണ് മര്‍ദിച്ചതെന്നും നിയമനടപടി സ്വീകരിച്ചിട്ടും നീതി ലഭിച്ചില്ലെന്നും അനീഷ് ആരോപിക്കുന്നു. പൊലീസ് ക്രൂരമായി കുടുംബത്തെ തല്ലി ചതക്കുന്നതിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. എന്നിട്ടും എസ്പി അടക്കമുള്ളവര്‍ എസ്‌ഐയ്ക്ക് ഒപ്പമാണ് നില്‍ക്കുന്നതെന്നും അനീഷ് പറയുന്നു.

പൊലീസ് അതിക്രമത്തിനെ പറ്റി റിപ്പോര്‍ട്ട് എടുത്ത മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം വാര്‍ത്ത പിന്നീട് മുക്കിയെന്നും എസ്‌ഐയെ തിരിച്ചെടുത്ത വാര്‍ത്ത മാത്രം കൊടുത്തുവെന്നും അനീഷ് ആരോപിക്കുന്നു. പ്രതിഷേധ പരിപാടികളെക്കുറിച്ച് പോസ്റ്റര്‍ ഒട്ടിച്ച രണ്ട് ഡിഎച്ച്ആര്‍എമ്മിന്റെ പ്രവര്‍ത്തകരെ ശ്രീകാര്യം പൊലീസ് അന്യായമായി പിടിച്ചുവെച്ചുവെന്നും അനീഷ് ആരോപിക്കുന്നു.

ബന്ധുക്കള്‍ വരാന്‍ പാടില്ല, കുറുവല്ല ദളിത്‌ കോളനിയില്‍ പൊലീസ് അതിക്രമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍