UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ദളിത്‌ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

ഉന്നാവോ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു. ഉന്നാവോ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. അടുത്തുള്ള പച്ചക്കറി ചന്തയിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന മോനി എന്ന 18 കാരിയാണ് കൊലചെയ്യപ്പെട്ടത്. യുവതിയെ വളഞ്ഞ അജ്ഞാതരായ ആളുകള്‍ അവളുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ആളുന്ന തീയോടെ 100 മീറ്ററോളം പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഐ ജി സുജിത് കുമാര്‍ പാണ്ഡെ അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തു ഉടന്‍ എത്തിച്ചേരുകയും കൊല ചെയ്യപ്പെട്ട കുടുംബത്തിന്റെ മൊഴി എടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ കുടുംബപരമായ ശത്രുതയാണോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ യുവതിയുടെ കുടുംബം ഈ കാര്യം നിഷേധിച്ചിട്ടുണ്ട്.

ടെധാ ബസാറിന് സമീപത്ത് നിന്നും ഒരു ഒഴിഞ്ഞ പെട്രോള്‍ കാനും തീപ്പെട്ടിയും പോലീസിന് കണ്ടുകിട്ടിയിട്ടുണ്ട്. കൂടാതെ ഒരു നാള്‍ ചക്ര വാഹാനത്തിന്റെ ടയര്‍ അടയാളവും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാത്ത ഒരു സംഘം ആളുകളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ് അന്വേഷണം നടത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍