UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാറംഗലില്‍ കാഞ്ച ഐലയ്ക്ക് നേരെ ആക്രമണം, കാറിന് നേരെ ചെരുപ്പേറ്

സാമാജിക സ്മഗ്ലുര്‍ലു കൊമടൊല്ലു (Vysyas are Social Smugglers) എന്ന പുസ്തകത്തിനെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണം. വൈശ്യ സമുദായത്തെ അപമാനിക്കുന്നതാണ് പുസ്തകം എന്നാണ് ആരോപണം.

തെലങ്കാനയിലെ വാറങ്കലില്‍ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്ക്ക് നേരെ ആക്രമണം. വാറങ്കലില്‍ പാറക്കല്‍ ടൗണിലാണ് ആക്രമണം നടന്നത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. വൈശ്യ സമുദായ സംഘടനയില്‍ പെട്ടവരാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് കാഞ്ച ഐലയ്യ പറയുന്നു. സാമാജിക സ്മഗ്ലുര്‍ലു കൊമടൊല്ലു (Vysyas are Social Smugglers) എന്ന പുസ്തകത്തിനെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണം. പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് വൈശ്യസംഘടനകളില്‍ നിന്ന് ഭീഷണി വന്നിട്ടുണ്ടെന്ന് കാണിച്ച് കാഞ്ച ഐലയ്യ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈശ്യ സമുദായത്തെ അപമാനിക്കുന്നതാണ് പുസ്തകം എന്നാണ് ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍