UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്വിറ്റ് സൈന്യത്തെ അപമാനിക്കുന്നതെന്ന് ആരോപണം: പ്രതിരോധ വക്താവ് അവധിയില്‍ പോയി

സിവിലിയനായ, വെസ്റ്റേണ്‍ കമാന്റിലെ ഇന്റേണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ കാറിന്റെ ബോണറ്റില്‍ കൊടി വച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്.

സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ അമന്‍ ആനന്ദ് അവധിയില്‍ പോയി. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ വക്താവിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് അമന്‍ ആനന്ദ് അവധിയില്‍ പോയ കാര്യം അറിയിച്ചത്. ഗാലന്ററി അവാര്‍ഡ് ജേതാവായ മുന്‍ നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശിന് നല്‍കിയ മറുപടിയാണ് വിവാദമായത്.

സിവിലിയനായ, വെസ്റ്റേണ്‍ കമാന്റിലെ ഇന്റേണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ കാറിന്റെ ബോണറ്റില്‍ കൊടി വച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. സിവിലിയന്മാര്‍ക്ക് ഇത്തരത്തില്‍ കൊടി വയ്ക്കാനുള്ള അവകാശമില്ല. സായുധ സേന ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കൊടി ഉപയോഗിക്കാനുള്ള അവകാശമുള്ളത്. ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ ചാന്ദിമന്ദിറിലാണ് സംഭവം. ഇത് അംഗീകരിക്കാനാവില്ലെന്ന് അരുണ്‍ പ്രകാശ് ട്വീറ്റ് ചെയ്തി്‌രുന്നു. എന്നാല്‍ താങ്കളുടെ വീട്ടില്‍ ജവാന്മാരെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതോ എന്നാണ് വക്താവ് തിരിച്ചുചോദിച്ചത്. കുട്ടികളെ സ്‌കൂളില്‍ വിടുന്നതും മാഡം ഷോപ്പിംഗ് നടത്തുന്നതുമെല്ലാം പട്ടാളക്കാരെ വച്ചല്ലേ എന്ന് വക്താവ് ചോദിച്ചു.

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹദൂര്‍ രംഗത്തെത്തി. ഇത് ലജ്ജാവഹവും മുന്‍ സര്‍വീസ് ചീഫിനെ അപമാനിക്കുന്ന നടപടിയുമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുകൂട. ഇത് അപകടകരമായ പ്രവണതയാണെന്നും ലെഫ്.ജനറല്‍ കെജെ സിംഗ് പറയുന്നു. അതേസമയം അരുണ്‍ പ്രകാശ് പ്രതിരോധ വക്താവിന് മറുപടി നല്‍കാന്‍ തയ്യാറായില്ല. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വക്താവ് മാപ്പ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍