UPDATES

ട്രെന്‍ഡിങ്ങ്

മോദിക്ക് സൗകര്യമൊരുക്കുന്നോ? ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത് സംശയകരം: മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറെയ്ഷി

ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ, തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാരിന് പുതിയ പദ്ധതികളോ ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാനാവില്ല.

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കാത്തത് ദുരൂഹമാണെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറെയ്ഷി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച വീണ്ടും ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ സംശയകരമായ അവസ്ഥക്ക് ഇട നല്‍കിയിരിക്കുകയാണെന്ന് ഖുറേയ്ഷി അഭിപ്രായപ്പെട്ടു. ദ ഹിന്ദുവിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ, തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാരിന് പുതിയ പദ്ധതികളോ ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാനാവില്ല.

ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകുന്നത് 2018 ജനുവരിയിലാണ്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് എന്തെങ്കിലും ന്യായീകരണമുണ്ടോ എന്ന് ഖുറെയ്ഷി ചോദിച്ചു. ഗാന്ധിനഗറിന് സമീപമുള്ള ഭട്ട് ഗ്രാമത്തില്‍ ബൂത്ത് തല പ്രവര്‍ത്തകരുമായി മോദി സംസാരിക്കുന്നുണ്ട്. ഒരേ സമയത്ത് കാലാവധി പൂര്‍ത്തിയാകുന്ന ഇരു നിയമസഭകളിലേയ്ക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുകയും ഫലപ്രഖ്യാപനം ഒരേ സമയത്ത് നടത്തുകയും വേണം. ഈ തീരുമാനം ഭാവിയില്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന കമ്മീഷന്‍ നിലപാടിന് തന്നെ ദോഷം ചെയ്യുന്നതാണെന്നും എസ് വൈ ഖുറേയ്ഷി അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍