UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് പത്രം നാഷണല്‍ ഹെറാള്‍ഡ് രണ്ടാഴ്ചയ്ക്കകം ഓഫീസ് ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി

ആസ്ഥാന കെട്ടിടം ഒഴിയാനുള്ള ഒക്ടോബര്‍ 31ന്റെ സര്‍ക്കാര്‍ ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേണല്‍സ് കോടതിയെ സമീപിച്ചിരുന്നു. എജെഎല്ലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

കോണ്‍ഗ്രസ് പത്രം നാഷണല്‍ ഹെറാള്‍ഡിന്റെ ഡല്‍ഹി ഓഫീസ് രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. നാഷണല്‍ ഹെറാള്‍ഡ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റേതാണ് കെട്ടിടം. ആസ്ഥാന കെട്ടിടം ഒഴിയാനുള്ള ഒക്ടോബര്‍ 31ന്റെ സര്‍ക്കാര്‍ ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേണല്‍സ് കോടതിയെ സമീപിച്ചിരുന്നു. എജെഎല്ലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 56 വര്‍ഷത്തെ പാട്ടമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒ ഏരിയയിലാണ് നാഷണല്‍ ഹെറാള്‍ഡ് ഓഫീസ്. സ്വാതന്ത്ര്യ പ്രക്ഷോഭത്തിനിടെ ജവഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്.

അസോസിയേറ്റഡ് ജേണലിന്റെ 90 കോടി വിലമതിക്കുന്ന സ്വത്ത്, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടമസ്ഥരായ യങ് ഇന്ത്യന്‍ കമ്പനി വാങ്ങിയതില്‍ അഴിമതി ആരോപിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി 2012ല്‍ കോടതിയെ സമീപിച്ചിരുന്നു. 2008ല്‍ എജെഎല്‍ കടബാധ്യതയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. കടം തീര്‍ക്കാനായി കോണ്‍ഗ്രസ് ഫണ്ടുകള്‍ ദുരുപയോഗം ചെയ്ത് എജെഎല്ലിന് നല്‍കിയ വായ്പയുടെ അടിസ്ഥാനത്തില്‍ കമ്പനി കൈക്കലാക്കിയെന്നാണ് ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍