UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തരൂരിന്റെ മാനനഷ്ടകേസില്‍ അര്‍ണാബിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

വസ്തുതകള്‍ പുറത്തുകൊണ്ടുവരാമെന്നും അല്ലാതെ ആക്ഷേപിക്കരുതെന്നും കോടതി അര്‍ണാബിന് മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നല്‍കിയ മാനനഷ്ട കേസില്‍ റിപ്പബ്ലിക് ടിവി എംഡിയും പ്രമുഖ വാര്‍ത്താവതാരകനുമായ അര്‍ണാബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. വസ്തുതകള്‍ പുറത്തുകൊണ്ടുവരാമെന്നും അല്ലാതെ ആക്ഷേപിക്കരുതെന്നും കോടതി അര്‍ണാബിന് മുന്നറിയിപ്പ് നല്‍കി. തുടര്‍വാദം കേള്‍ക്കുന്ന ഓഗസ്റ്റ് 16നകം വിശദീകരണം ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട തനിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് ശശി തരൂര്‍ മാനനഷ്ട കേസ് കൊടുത്തത്.

രണ്ട് കോടി രൂപയാണ് ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റിപ്പബ്ലിക് ടിവിയോട് നിര്‍ദ്ദേശിക്കണമെന്നും തരൂര്‍ ആവശ്യപ്പെടുന്നുണ്ട്്. മേയ് എട്ട് മുതല്‍ 13 വരെ ചാനല്‍ ഇത് സംബന്ധിച്ച് കൊടുത്ത റിപ്പോര്‍ട്ടുകളും ചര്‍ച്ചകളുമാണ് തരൂരിന്റെ കേസിന് ആധാരം. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ സ്വാധീനിക്കാനും വഴി തെറ്റിക്കാനും ഇടയാക്കാവുന്ന തരത്തിലാണ് റിപ്പബ്ലിക്ക് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ കൊടുക്കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതെന്ന് ഹര്‍ജിയില്‍ ശശി തരൂര്‍ ആരോപിക്കുന്നു. തന്റെ പൊതുജീവിതത്തേയും വ്യക്തിജീവിതത്തേയും സമൂഹത്തിലെ പ്രതിച്ഛായയേയും മോശമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് റിപ്പബ്ലിക് ടിവിയുടെ സമീപനമെന്ന് തരൂര്‍ കുറ്റപ്പെടുത്തുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍