UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെ എന്‍ യു മാര്‍ച്ച്; മാധ്യമ പ്രവര്‍ത്തകയുടെ ക്യാമറ തട്ടിപ്പറിച്ച രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

“ജേര്‍ണലിസ്റ്റിന്‍റെ ക്യാമറ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തു” എന്നു വിജിലന്‍സ് കമ്മിറ്റി കണ്ടെത്തിയതായി ഡല്‍ഹി പോലീസ്

ജെ എന്‍ യു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പാര്‍ലമെന്റിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ കൈയ്യില്‍ നിന്നും ക്യാമറ തട്ടിപ്പറിച്ചെടുത്ത വനിതാ കോണ്‍സ്റ്റബിളിനെയും പുരുഷ ഹെഡ് കോണ്‍സ്റ്റബിളിനെയും ഡല്‍ഹി പോലീസ് സസ്പെന്‍ഡ് ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടയില്‍ ഈ രണ്ടു പോലീസ് ഉദ്യോഗസ്ഥരും “ജേര്‍ണലിസ്റ്റിന്‍റെ ക്യാമറ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തു” എന്നു വിജിലന്‍സ് കമ്മിറ്റി കണ്ടെത്തിയതായി ഡല്‍ഹി പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മധൂര്‍ വര്‍മ മാധ്യമങ്ങളെ അറിയിച്ചു.

പോലീസുകാര്‍ തങ്ങളെ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ചു രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹി പോലീസിന് പരാതി നല്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്‍പില്‍ ശനിയാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയിരുന്നു.

സര്‍വ്വകലാശാല അധികൃതരുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കും തെറ്റായ നയങ്ങള്‍ക്കും എതിരെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംയുക്തമായി നടത്തിയ മാര്‍ച്ച് ഐ എന്‍ എ മാര്‍ക്കറ്റിന് സമീപം വെച്ചാണ് പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത്. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍