UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു

പെണ്‍കുട്ടികളോട് സംസാരിച്ച ശേഷം ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഡല്‍ഹി ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അന്തേവാസികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു. വനിതാ ജീവനക്കാരാണ് പെണ്‍കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. മുളകുപൊടി തീറ്റിക്കുകയും ചെയ്തു. പൊലീസ് കേസെടുത്തു. ഡല്‍ഹി വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഡല്‍ഹി ദ്വാരകയിലുള്ള ഷെല്‍ട്ടര്‍ ഹോമിലാണ് പീഡനം.

കുട്ടികളെക്കൊണ്ട് ടോയ്‌ലറ്റ് കഴുകിക്കുന്നതടക്കമുള്ള പരിപാടികള്‍ ചെയ്യിപ്പിച്ചിരുന്നു. 22 പെണ്‍കുട്ടികള്‍ക്കും സ്റ്റാഫിനും ഭക്ഷണമുണ്ടാക്കാന്‍ ഒരു കുക്ക് മാത്രമാണുള്ളത്. വളരെ മോശം ഭക്ഷണമാണ് ലഭിച്ചിരുന്നത് എന്ന് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനോട് പറഞ്ഞു. സ്‌കെയില്‍ ഉപയോഗിച്ചും മറ്റും തല്ലും. അവധിക്ക് വീട്ടില്‍ പോകാന്‍ സമ്മതിക്കില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികളോട് സംസാരിച്ച ശേഷം ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ ബിഹാറിലെ മുസഫര്‍പൂരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ക്രൂര പീഡനത്തിനും ഇരയായിരുന്നു.

ബിഹാര്‍ ‘സര്‍ക്കാരിന്റെ സ്വന്തം’ ബ്രജേഷ് ഠാക്കൂര്‍: 34 പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍