UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി സര്‍ക്കാര്‍ 10 കോടി നല്‍കും; കേരളത്തെ എല്ലാവരും സഹായിക്കണമെന്ന് കെജ്രിവാള്‍

വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങളെ സഹായിക്കാന്‍ ഉദാരമായ സംഭാവനകള്‍ നല്‍കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിന് 10 കോടി രൂപ ധനസഹായം ഡല്‍ഹി സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങളെ സഹായിക്കാന്‍ ഉദാരമായ സംഭാവനകള്‍ നല്‍കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് കെജ്രിവാള്‍ ആഹ്വാനം ചെയ്തു. കേരള മുഖ്യമന്ത്രിയോട് സംസാരിച്ചതായും 10 കോടി രൂപ ഡല്‍ഹി സര്‍ക്കാര്‍ നല്‍കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍