UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് എബിവിപിക്ക് വേണ്ടി അട്ടിമറിക്കാന്‍ ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍

എബിവിപി തോല്‍ക്കുമെന്ന് വന്ന സാചര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിനി കവല്‍പ്രീത് കൗര്‍ ആരോപിച്ചു

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ തകരാറുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ നിര്‍ത്തിവച്ച ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ എന്‍ എസ് യു ഐ സ്ഥാനാര്‍ത്ഥി മുന്നിട്ടുനില്‍ക്കുന്നതിനിടയിലാണ് ഇവിഎം തകരാറിനെ തുടര്‍ന്ന് എന്ന് പറഞ്ഞ് കൌണ്ടിംഗ് നിര്‍ത്തിവക്കുന്നതായി അധികൃതര്‍ അറിയിച്ചത്. ഇതോടെ എന്‍ എസ് യു ഐ, എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമാരംഭിച്ചു. സംഘര്‍ഷത്തില്‍ കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ഇവിഎമ്മുകളുടെ തകരാറ് ശരിയാക്കി കൗണ്ടിംഗ് പുനരാരംഭിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചെങ്കിലും വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത് അംഗീകരിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ച് മണിക്കൂര്‍ നേരത്തെ ഇടവേളയ്ക്ക് ശേഷമാണ് ആറ് മണിയോടെ വോട്ടെണ്ണല്‍ പുനരാരംഭിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എന്‍ എസ് യു ഐ മുന്നില്‍ നില്‍ക്കുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ എബിവിപി പ്രതിനിധിയാണ് മുന്നില്‍. ബുധനാഴ്ച കനത്ത പൊലീസ് കാവലില്‍ 52 കേന്ദ്രങ്ങളിലായാണ് ഡിയു ഇലക്ഷന്റെ പോളിംഗ് നടന്നത്. 44.46 വോട്ടിംഗ് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. 23 വിദ്യാര്‍ത്ഥികളാണ് ഡിയു യൂണിയനിലെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്നത്.

അതേസമയം വിദ്യര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ഇവിഎമ്മിന് എന്ത് തകരാറാണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ലെന്ന് യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിനിയായ കവല്‍പ്രീത് കൗര്‍ പറയുന്നു. വോട്ടിംഗ് മെഷിനില്‍ തിരിമറി നടത്തുന്നതായി സംശയിക്കുന്നു. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും കവല്‍പ്രീത് കൗര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. എബിവിപി തോല്‍ക്കുമെന്ന് വന്ന സാചര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കവല്‍പ്രീത് ആരോപിച്ചു:

Update on DU elections: The university administration has announced that it has suspended the counting for today as grave errors have been found in EVM. There is no explanation on errors. No gurantee that EVM’s will not be tampered with. We will protest against the scuttling of mandate of students. The administration has lost all trust of students.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ, സംഘപരിവാര്‍ സംഘടനയായ എബിവിപി, ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സിവൈഎസ്എസ് (ഛാത്ര യുവ സംഘര്‍ഷ് സമിതി) എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഡിയുവിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് പദവിക്കായി ശ്രമിക്കും, 10 രൂപയ്ക്ക് ഉച്ചഭക്ഷണം തുടങ്ങിയവയാണ് എന്‍ എസ് യുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. ഡിയു വിദ്യാര്‍ത്ഥി യൂണിയന്റെ (ഡി യു എസ് യു) ബജറ്റിന്റെ 50 ശതമാനം സ്ത്രീകള്‍ക്ക് വേണ്ടിയും സാമൂഹ്യനിതി ഉറപ്പാക്കുന്നതിനായും ചിലവാക്കും എന്നാണ് എബിവിപി വാഗ്ദാനം ചെയ്യുന്നത്. കാമ്പസില്‍ സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീനുകള്‍ കൊണ്ടുവരുമെന്നും അവര്‍ പറയുന്നു. കാമ്പസില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് പറയുന്ന സിവൈഎസ്എസ് സാംസ്‌കാരിക ഗുണ്ടായിസം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ തവണ എന്‍ എസ് യു ഐയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ നേടിയത്. നാളെ നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയേക്കാള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇത്തവണ എല്ലാ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനങ്ങളും ഒന്നിച്ച് ലെഫ്റ്റ് യൂണിറ്റി എന്ന പേരില്‍ മുന്നണിയായാണ് ജെഎന്‍യുവില്‍ മത്സരിക്കുന്നത്. ഐസ, എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവ ഒരുമിച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍