“ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്” എന്ന് വിളിച്ചു എന്ന് ആരോപിച്ചാണ് ധീരജിനെ എബിവിപിക്കാര്‍ തല്ലിയത്. ഞങ്ങള്‍ അര്‍ബണ്‍ നക്സലുകള്‍ (നഗര മാവോയിസ്റ്റുകള്‍) ആണെന്നും അവര്‍ ആരോപിച്ചു – കവല്‍പ്രീത് പറഞ്ഞു.
എബിവിപിക്കാരായ രണ്ട് ഗുണ്ടകള്‍ തന്നെ ആക്രമിച്ചതായി ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുടെ പരാതി. സര്‍വകലാശാലയിലെ ഐസ പ്രസിഡന്റായ കവല്‍പ്രീത് കൗര്‍ ആണ് എബിവിപിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കിരോരി മാല് കോളേജില്‍ വച്ചാണ് സംഭവം. ഈ കോളേജിലെ വിദ്യാര്‍ത്ഥികളായ മോഹിത് ദഹിയ, സന്ദീപ് ശര്‍മ എന്നീ എബിവിപി പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കവല്‍പ്രീത് കൗര്‍ പറയുന്നു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇവരെ തടയുന്നതിന് പകരം തന്നെ തല്ലുന്നത് പ്രോത്സാഹിപ്പിച്ചതായും കവല്‍പ്രീത് കൗര്‍ കുറ്റപ്പെടുത്തുന്നു.
മോശമായ രീതിയില്‍ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതായും പിന്തുടര്ന്ന് ശല്യപ്പെടുത്തിയതായും കവല്‍പ്രീത് പറയുന്നു. സുഹൃത്ത് ധീരജിനേയും എബിവിപിക്കാര്‍ മര്‍ദ്ദിച്ചു. “ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്” എന്ന് വിളിച്ചു എന്ന് ആരോപിച്ചാണ് ധീരജിനെ എബിവിപിക്കാര്‍ തല്ലിയത്. ഞങ്ങള്‍ അര്‍ബണ്‍ നക്സലുകള്‍ (നഗര മാവോയിസ്റ്റുകള്‍) ആണെന്നും അവര്‍ ആരോപിച്ചു – കവല്‍പ്രീത് പറഞ്ഞു.
തന്നെ മര്‍ദ്ദിച്ചവരുടെ ഫോട്ടോ കവല്‍പ്രീത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഫേസ്ബുക്ക് പ്രൊഫലൈകളും കവല്‍പ്രീത് ഇട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണെന്നും കാമ്പസില്‍ ഇനി ഗുണ്ടാഗിരി ഉണ്ടാകാന്‍ പാടില്ലെന്നും കവല്‍പ്രീത് പറഞ്ഞു. കവല്‍പ്രീതിന്റെ പോസ്റ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
നേരത്തെ യുദ്ധത്തെ എതിര്‍ത്ത് വീഡിയോ പോസ്റ്റ് ചെയ്തതിന് കാര്‍ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകളും ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മെഹര്‍ കൗറിന് നേരെ വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും എബിവിപി ഉയര്‍ത്തിയിരുന്നു. ഡല്‍ഹിയിലെ രാംജസ് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പൊലീസ് സഹായ്ത്തോടെ എബിവിപിക്കാര്‍ മര്‍ദ്ദിച്ച സംഭവവുമുണ്ടായിട്ടുണ്ട്.