UPDATES

വാര്‍ത്തകള്‍

ലോക്‌സഭ സീറ്റ് നിഷേധിച്ചു: കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി

താന്‍ പാര്‍ട്ടി വിടുകയാണെന്നും കസേരകന്റെ തന്റേതാണ് എന്നും അബ്ദുള്‍ സത്താര്‍ പറയുന്നു.

ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി. സില്ലോദ് എംഎല്‍എ അബ്ദുള്‍ സത്താറാണ് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കസേരകള്‍ എടുത്തുകൊണ്ടുപോയത്. 300 കസേരകളാണ് സത്താര്‍ കൊണ്ടുപോയത്.

താന്‍ പാര്‍ട്ടി വിടുകയാണെന്നും കസേരകന്റെ തന്റേതാണ് എന്നും അബ്ദുള്‍ സത്താര്‍ പറയുന്നു. ഷാഗുഞ്ചിലെ ഗാന്ധി ഭവന്‍ എന്ന കോണ്‍ഗ്രസ് ഓഫീസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം എന്‍സിപി നേതാക്കളേയും ചേര്‍ത്ത് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇരിക്കാന്‍ കസേരകളില്ലാത്തതിനാല്‍ എന്‍സിപി ഓഫീസിലാണ് പിന്നീട് യോഗം നടത്തിയത്.

മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് അബ്ദുള്‍ സത്താര്‍. ഔറംഗബാദ് ലോക്‌സഭ സീറ്റ് അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ (എംഎല്‍സി) സുഭാഷ് സംബാദിനെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. ഇതിലുള്ള അമര്‍ഷം കൊണ്ടാണ് സത്താറിന്റെ മറുപടി. യോഗം നടക്കാന്‍ പോകുന്ന കാര്യമറിഞ്ഞ സത്താര്‍ അനുയായികളെ വിട്ട് കസേരകള്‍ എടുപ്പിക്കുകയായിരുന്നു. ഇനി സീറ്റ് കിട്ടിയവര്‍ കാര്യങ്ങള്‍ നോക്കട്ടെ എന്ന് അബ്ദുള്‍ സത്താര്‍ പറഞ്ഞു.

അതേസമയം സത്താറിന് കസേര ആവശ്യമുള്ളതിനാല്‍ അദ്ദേഹം കൊണ്ടുപോയതായിരിക്കാം എന്നും തങ്ങള്‍ക്ക് നിരാശയില്ല എന്നും സ്ഥാനാര്‍ത്ഥി സുഭാഷ് സംബാദ് പറഞ്ഞു. സത്താര്‍ ഇപ്പോളും കോണ്‍ഗ്രസിലാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല എന്ന എന്നും സംബാദ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍