UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ വേട്ടയാടുന്നു, സുരേന്ദ്രന്‍ പോരാടിയത് സ്വാതന്ത്ര്യത്തിന് വേണ്ടി”: ശ്രീധരന്‍ പിള്ള

പുറത്തുനില്‍ക്കുന്ന കെ സുരേന്ദ്രനേക്കാള്‍ കരുത്തനാണ് അകത്ത് കിടക്കുന്ന കെ സുരേന്ദ്രന്‍ എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെ സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. സംഘടിതമായ ആക്രമണമാണ് എനിക്കെതിരെ നടക്കുന്നത്. ദൈവ വിശ്വാസിയായ ഞാന്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചിരിക്കുകയാണ്. ബിജെപി അക്രമത്തില്‍ വിശ്വസിക്കുന്നില്ല. ശരണം വിളിയാണ് ഞങ്ങളുടെ ആയുധം. പുറത്തുനില്‍ക്കുന്ന കെ സുരേന്ദ്രനേക്കാള്‍ കരുത്തനാണ് അകത്ത് കിടക്കുന്ന കെ സുരേന്ദ്രന്‍ എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സുരേന്ദ്രന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടിയത്. ബിജെപിയുടെ പ്രധാനപ്പെട്ട നേതാവായ സുരേന്ദ്രനെ ഒരു ബന്ധവുമില്ലാത്ത കേസുകളില്‍ വേട്ടയാടുകയാണ് സര്‍ക്കാര്‍ എന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ പേരില്‍ കേസ് വന്നപ്പോള്‍ കെ സുരേന്ദ്രന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞവരാണ് ഇവര്‍. മരമണ്ടന്മാര്‍ക്ക് ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയാല്‍ അത് എകെജി സെന്ററിലെ മണ്ടന്മാര്‍ക്ക് കൊടുക്കണം. ശോഭ സുരേന്ദ്രന്റെ ഭര്‍ത്താവാണ് കെ സുരേന്ദ്രന്‍ എന്നാണ് സിപിഎമ്മിലേയും പൊലീസിലേയും മരമണ്ടന്മാരുടെ ധാരണയെന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു.

ഈ മുന്നേറ്റത്തില്‍ നഷ്ടമുണ്ടാകാന്‍ പോകുന്നത് സിപിഎമ്മിനും കോണ്‍ഗ്രസിനുമാണ്. ബിജെപിക്ക് നേട്ടമേയുള്ളൂ. വിനാശകാലേ വിപരീതബുദ്ധി എന്ന് മാത്രമേ മുഖ്യമന്ത്രിയോട് പറയാനുള്ളൂ. യതീഷ് ചന്ദ്രക്കെതിരെ എങ്ങനെ കേസ് കൊടുക്കാമെന്ന് ഞങ്ങള്‍ കാണിച്ചുതരാം. യതീഷ് ചന്ദ്ര ബിജെപിക്ക് മുന്നില്‍ മാപ്പ് പറയുന്ന സ്ഥിതിയുണ്ടാകും – ശ്രീധരന്‍ പിള്ള പറഞ്ഞു. കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിലേക്ക് പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായി സര്‍ക്കാരിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട കെ സുരേന്ദ്രന്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

ശബരിമലയിലെ സമരം സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ല, കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ: പിഎസ് ശ്രീധരന്‍ പിള്ള

“ഓരോരുത്തരായി നമ്മൾ വെച്ച അജണ്ടയിൽ വന്നു വീണു”: തന്ത്രി തന്നെ വിളിച്ചെന്ന് പറയുന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ ഓഡിയോ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍